ഓക്‌ലാന്‍ഡ്: വൈറ്റമിന്‍ സി അര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളെ നിയന്ത്രിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അസോസിയേറ്റ് പ്രൊഫസര്‍ മാര്‍ഗരറ്റ് വിസേര്‍സിന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്‍ഡിലെ യൂണിവേഴ്സ്റ്റിയാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

വൈറ്റമിന്‍ സി അര്‍ബുദത്തെ തടയുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ഗരറ്റ് വിസേര്‍സ് ഇതിനു മുമ്പ് നടത്തിയ ഗവേഷണത്തില്‍ വൈറ്റമിന്‍ സി കുറവുള്ള രോഗികളില്‍ അര്‍ബുദം പിടിപെടാനുള്ള സാധ്യത അധികമാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ കണ്ടുപിടുത്തം അര്‍ബുദത്തെ തടയുന്നതിലും ചികിത്സ നടത്തുന്നതിലും ഏറെ സഹായകമാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.