ഡോക്ടറോട് രോഗികള്‍ ചോദിച്ചു വാങ്ങിക്കഴിക്കുന്ന ഗുളികകളാണ് വിറ്റമിനുകള്‍. ക്ഷീണം അനുഭവപ്പെടുമ്പോഴും പരീക്ഷാകാലത്ത് മകന് ഉത്സാഹം കൂടാനുമൊക്കെ മാതാപിതാക്കള്‍ വിറ്റമിന്‍ ഗുളികകള്‍ ചോദിച്ചുവാങ്ങാറുണ്ട്. എന്നാല്‍ ഇത്തരം ഗുളികകള്‍ സര്‍വരോഗ സംഹാരികളോ ഊര്‍ജ്ജം തരുന്ന മാന്ത്രികഗുളികകളോ അല്ല. ഇവകഴിക്കുന്നത് പോഷകാഹരക്കുറവിന് പരിഹാരവുമല്ല.

സാധാരണ നിലയില്‍ കൃത്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷണത്തില്‍ നിന്നുതന്നെ വേണ്ട പോഷകഘടകങ്ങള്‍ ലഭിക്കും.എന്നാല്‍ ചില ഘട്ടങ്ങളില്‍ വിറ്റമിന്‍ ഗുളികകള്‍ കഴിക്കേണ്ടിവരും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമാണ് സാധാരണഗതിയില്‍ വിറ്റമിന്‍ ഗുളികകള്‍ അത്യാവശ്യമായി വരാറുള്ളത്.ജീവകങ്ങള്‍ കൂടുതല്‍ ആവശ്യമായിവരുന്നത് പ്രായമേറിയവര്‍ക്കും പ്രമേഹം പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ്

Subscribe Us:

സാധാരണയായി രണ്ടുതരം വിറ്റമിനുകളുണ്ട്. കൊഴുപ്പില്‍ ലയിക്കുന്നവയും വെള്ളത്തില്‍ ലയിക്കുന്നവയും.

കൊഴുപ്പില്‍ ലയിക്കുന്നവ
ശരീരത്തില്‍ ദീര്‍ഘനാള്‍ സംഭരിച്ച് വെക്കുന്ന ജീവങ്ങളാണിവ. വിറ്റമിന്‍ എ, ഡി, ഇ, കെ തുടങ്ങിയവ

വെള്ളത്തില്‍ ലയിക്കുന്നവ
ഇവ ശരീരത്തില്‍ സംഭരിച്ചുവെക്കാറില്ല. എന്നാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ അത്യാവശ്യവുമാണ്. ബി കോംപ്ലസില്‍ പെട്ടവയും വിറ്റമിന്‍ സിയും ഇതിന് ഉദാഹരണമാണ്.