എഡിറ്റര്‍
എഡിറ്റര്‍
വിശ്വരൂപം പ്രദര്‍ശിപ്പിക്കുമെന്ന് ബി ക്ലാസ് തിയേറ്റര്‍ ഉടമകള്‍
എഡിറ്റര്‍
Monday 7th January 2013 3:43pm

കൊച്ചി: കമല്‍ഹാസന്‍ നായകനാകുന്ന വിശ്വരൂപം പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാനത്തെ ബി ക്ലാസ് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഡി.ടി.എച്ച് വഴി ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നു.

Ads By Google

ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ ബി ക്ലാസ് തിയേറ്റര്‍ ഉടമകള്‍ എടുത്തിരിക്കുന്നത്.
ഡി.ടി.എച്ച് റിലീസിന് ശേഷം എട്ട് മണിക്കൂര്‍ കഴിഞ്ഞ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു ചിത്രത്തിന്റെ അണിയറകളിലുള്ളവരുടെ തീരുമാനം. ഒറ്റ ദിവസം മാത്രമാണ് ചിത്രം ഡി.ടി.എച്ച് വഴി പ്രദര്‍ശിപ്പിക്കുക.

ഡി.ടി.എച്ച് സേവനദാതാക്കളായ ടാറ്റാ സ്‌കൈ, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുമായി ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും കൂടിയായ കമല്‍ഹാസന്‍ 50 കോടിയുടെ കരാറില്‍ ഒപ്പുവെച്ചിരുന്നു.

ജനുവരി 11 നാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ആവുന്നത്. കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് വിശ്വരൂപം.

Advertisement