ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം ഈ മാസം 25 ന് തീയറ്ററുകളിലെത്തും. കമലിന്റെ ചലച്ചിത്ര നിര്‍മാണകമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

തമിഴ്‌നാട്ടിലെ 500 ലധികം കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. ഇന്ന് ഡി.റ്റി.എച്ച് വഴിയും നാളെ തീയറ്ററുകള്‍ വഴിയും ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെയുള്ള തീരുമാനം.

എന്നാല്‍ ഡി.റ്റി.എച്ച് വഴി ചിത്രം ആദ്യം റിലീസ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തിയറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഡി.റ്റി.എച്ച് വഴിയും തീയറ്റര്‍വഴിയും ഒരുമിച്ചു തന്നെ ചിത്രം റിലീസ് ചെയ്യാന്‍ കമല്‍ഹാസന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡി.ടി.എച്ച് സേവനദാതാക്കളായ ടാറ്റാ സ്‌കൈ, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുമായി ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും കൂടിയായ കമല്‍ഹാസന്‍ 50 കോടിയുടെ കരാറില്‍ ഒപ്പുവെച്ചിരുന്നു.