എഡിറ്റര്‍
എഡിറ്റര്‍
വിശ്വരൂപം ആദ്യം തിയേറ്ററില്‍ തന്നെ
എഡിറ്റര്‍
Wednesday 9th January 2013 3:03pm

ചെന്നൈ: ഒടുവില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ സകലകലാവല്ലഭന്‍ മുട്ടുമടക്കി. കമല്‍ഹാസന്റെ വിശ്വരൂപം ആദ്യം എത്തുക തിയേറ്ററില്‍ തന്നെ. തമിഴ്‌നാട് ഫിലിം തിയേറ്റേഴ്‌സ് ഫെഡറേഷനുംമ നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കമല്‍ഹാസന്‍ തന്റെ തീരുമാനം മാറ്റിയത്.

Ads By Google

വിശ്വരൂപം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഡി.ടി.എച്ച് വഴി പ്രദര്‍ശിപ്പിക്കുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവുമായ കമല്‍ഹാസന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡി.ടി.എച്ച് റിലീസിങ് നടത്തിയാല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്.

നാളെയായിരുന്നു വിശ്വരൂപത്തിന്റെ ഡി.ടി.എച്ച് റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, ചിത്രം എന്ന് തിയേറ്ററിലെത്തുമെന്ന് വ്യക്തമായിട്ടില്ല.

ഡി.ടി.എച്ച് സേവനദാതാക്കളായ ടാറ്റാ സ്‌കൈ, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുമായി ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും കൂടിയായ കമല്‍ഹാസന്‍ 50 കോടിയുടെ കരാറില്‍ ഒപ്പുവെച്ചിരുന്നു.

ജനുവരി 11 നാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ആവുന്നത്. കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് വിശ്വരൂപം.

Advertisement