കോഴിക്കോട്: ആനിമേഷന്‍ മേഖല പുതിയ കാലത്തിന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഈ രംഗത്ത് താല്‍പ്പര്യം കാട്ടേണ്ട അവസരമായെന്ന് ശ്രീ എം.കെ.രാഘവന്‍ എം.പി. ഐ.ടി വിസ്മയം ആനിമേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിസ്മയ സ്‌കൂള്‍ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ ഇഫക്ട്‌സില്‍ ലോക ആനിമേഷന്‍ ദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe Us:

ലോകത്തെ ഏറ്റവും വിപുലമായ രണ്ടാമത്തെ ആനിമേഷന്‍ ഇന്ഡസ്ട്രി ഇന്ത്യയിലാണ്. ഒരു വര്‍ഷം ഏകദേഷം 600 കോടിയോളം രൂപ ഈ രംഗത്ത് ഇന്ത്യയില്‍ ചെലവഴിക്കപ്പെടുന്നുണ്ട്. നിരവധി വിദേശ സിനിമകളുടെ ആനിമേഷന്‍ പ്രവൃത്തികള്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിസ്മയയുടെ നേതൃത്വത്തില്‍ നഗരത്തിലെ ഏഴ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഏഴ് ആനിമേഷന്‍ ചിത്രങ്ങളടങ്ങിയ സിഡി അദ്ദേഹം പ്രശസ്ത് ചിത്രകാരനും കവിയുമായ പോള്‍ കല്ലാനോടിന് നല്‍കി പ്രകാശനം ചെയ്തു.

അഡ്വേക്കേറ്റ് നിയാസ്, കാര്‍്ട്ടൂണിസ്റ്റ് ഹമീദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് അശംസകള്‍ നേര്‍ന്നു. ക്ലബ്ബിന്റെ സ്ഥാപകന്‍ ശ്രീ.സുരേഷ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. വിസ്മയ സ്‌കൂള്‍ ഓഫ് അനിമേഷന്‍ സെന്റര്‍ ഹെഡ് ശ്രീമതി നിഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡിജിറ്റല്‍ ചിത്രപ്രദര്‍ശനം, ആനിമേഷന്‍ സംബന്ധിയായ ക്വിസ് മത്സരം, ആനിമേഷന്‍ സിനിമാ പ്രദര്‍ശനം എന്നീ പരിപാടികള്‍ ഉള്‍പ്പെടുന്ന ആഘോഷ പരിപാടികള്‍ മുന്ന് ദിവസം നീണ്ട് നില്‍ക്കും.

malayalam news