ലണ്ടന്‍: മത നിന്ദ ആരോപിച്ച് ബ്രിട്ടണില്‍ നിരോധിച്ച സിനിമ 23 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്നു. 16ാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ ആവിലായിലെ വിശുദ്ധ കന്യാസ്ത്രീക്ക് യേശുവിനോട് ലംഗിക അനുരാഗം തോന്നുന്ന കഥയാണ് സിനിമ.

‘വിഷന്‍ ഓഫ് എക്സ്റ്റസി എന്ന ചിത്രം 18 മിനിറ്റ് മാത്രമേ ദൈര്‍ഘ്യമുള്ളൂ. ചിത്രത്തില്‍ യേശുവിന്റെ ക്രൂശിത രൂപത്തില്‍ അനുരാഗാസക്തയായി കന്യാസ്ത്രീ കിടക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെ ചിത്രീകരിച്ചിട്ടുണ്ട്. സിനിമ മതനിന്ദയാണെന്ന് ആരോപിച്ചായിരുന്നു ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമിതി നിഷേധിച്ചത്. സിനിമയുടെ ഡി.വി.ഡികള്‍ ഇതിനകം തന്നെ മാര്‍ക്കറ്റുകളില്‍ ലഭ്യമായിക്കഴിഞ്ഞു.

സെന്‍സറിംഗ് ഒന്നുമില്ലാതെയാകും പുറത്തെത്തുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സിനിമ അഡള്‍ട്ട്‌സ് ഒണ്‍ലി വിഭാഗത്തില്‍പ്പെടുത്തും. ബ്രിട്ടീഷ് ബോര്‍ട്ട് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ ഡയറക്ടര്‍ ജെയിംഗസ് ഫെര്‍മാന്‍ ഇതു മതനിന്ദ ആരോപിച്ചു പ്രോസിക്യൂട്ടു ചെയ്യാവുന്ന ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ സംവിധായകന്‍ നിഗല്‍ വിന്‍ഗ്രോവ് ചിത്രത്തിന്റെ വിലക്കിനെതിരേ 1996-ല്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിനെ സമീപിക്കുകയായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണ് നിരോധനം എന്നായിരുന്നു നിഗെലിന്റെ വാദം. എന്നാല്‍ അന്ന് കോടതി സംവിധായകന്റെ വാദം തള്ളുകയായിരുന്നു.

പിന്നീട് 2008-ല്‍ മതനിന്ദാ നിയമം എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് നഗെല്‍ വീണ്ടും സിനിമ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇതെ തുടര്‍ന്നാണ് ഇപ്പോള്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം സിനിമയ്‌ക്കെതിരെ ബ്രിട്ടണില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. സിനിമ പൊതുജനങ്ങള്‍ക്ക് കാണിക്കാന്‍ അനുമതി നല്‍കിയത് പ്രകോപനപരമാണെന്ന് സണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു എം.പി വ്യക്തമാക്കി.

Malayalam News

Kerala News in English