ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം നാല് ദിവസം കൊണ്ട് തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് 120 കോടി രൂപ. കേരളത്തില്‍ നിന്നു തന്നെ ഇതിനകം പതിനൊന്ന് കോടി രൂപ കളക്ഷന്‍ നേടി.

Ads By Google

വിവാദങ്ങള്‍ക്കുശേഷം തമിഴ്‌നാട്ടിലും, ആന്ധ്രപ്രദേശിലും കര്‍ണാടകയിലും ചിത്രത്തിലെ വിവാദമുയര്‍ത്തിയ ഭാഗങ്ങള്‍ മാറ്റിയശേഷമാണ് തിയേറ്ററുകളിലെത്തിയത്.

ലോകവ്യാപകമായി ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം നിരോധമുണ്ടായിരുന്നതിനാല്‍ 13 ദിവസങ്ങള്‍ക്ക് ശേഷമാണ് തമിഴ് നാട്ടില്‍ പുറത്തിറങ്ങത്. എന്നാല്‍, ആവേശകരമായ സ്വീകരണമാണ് തമിഴ് നാട്ടിലും ചിത്രത്തിന് ലഭിച്ചത്.

കമല്‍ ഹാസന്‍ തന്നെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് കമല്‍ ഇപ്പോള്‍. ഈവര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഇതിനിടയില്‍ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ രാഹുല്‍ബോസ് വിശ്വരൂപം 120 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയതായി തന്റെ ബ്ലോഗില്‍ എഴുതി. വിശ്വരൂപത്തിന്റെ നിര്‍മാതാവും സംവിധായകനും തിരകഥാകൃത്തുമായ കമലഹാസന്‍ 95 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മിച്ചത്.