ചെങ്ങന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥിന് തിളക്കമാര്‍ന്ന വിജയം. 12,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിഷ്ണുനാഥ് വിജയിച്ചത്.

എതിര്‍സ്ഥാനത്തുണ്ടായിരുന്ന സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അഡ്വ.സി.എസ് സുജാതയെയാണ് വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്. 65,156 വോട്ടുകള്‍ വിഷ്ണുനാഥ് നേടിയപ്പോള്‍ സുജാതയ്ക്ക് നേടാനായത് 52,656 വോട്ടുകള്‍ മാത്രമാണ്.