Categories

ഐശ്വര്യ സമൃദ്ധിയുമായി വിഷു

vishukkani in kerala

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓര്‍മ്മകളുണര്‍ത്തി വീണ്ടമൊരു വിഷു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമെല്ലാം മലയാളികള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ വിഷുദിനം കൊണ്ടാടുകയാണ്. സമൃദ്ധിയുടെ സ്മരണയുമായി കൈനീട്ടം നല്‍കലുമെല്ലാമാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. കണ്ണനെ കണി കാണാന്‍ കേരളത്തിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂരില്‍ ആയിരകണക്കിന് ഭക്തരാണ് വിഷുക്കണി ദര്‍ശനത്തിന് എത്തിയത്. ശബരിമലയിലും വന്‍ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി കാണാന്‍ പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ പതിനെട്ടാം പടിക്കു താഴെയും വലിയ നടപ്പന്തലിലുമായി ദര്‍ശനത്തിനായി കാത്തുനില്‍ക്കുകയാണ്.

ശബരിമലയിലും വന്‍ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലുമണി മുതല്‍ ഏഴ് മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എഴിക്കോട് ശശി നമ്പൂതിരിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. വിഷുക്കണി കാണാന്‍ പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ പതിനെട്ടാം പടിക്കുതാഴെയും വലിയ നടപ്പന്തലിലുമായി വിരിവച്ച് ദര്‍ശനത്തിനായി കാത്തുനിന്നു.

വ്യാഴാഴ്ച നട അടച്ചിട്ടും ഭക്തജനപ്രവാഹമായിരുന്നു. ശ്രീകോവിലില്‍ ഓട്ടുരുളിയില്‍ വിഷുക്കണി ഒരുക്കിയാണ് വ്യാഴാഴ്ച രാത്രി നടയടച്ചത്. ചക്ക, നാണയം, വെള്ളരി, മാങ്ങ, നാളികേരം, പഴവര്‍ഗങ്ങള്‍, കൊന്നപ്പൂവ്, അഷ്ടമംഗല്യം എന്നിവ വിഷുക്കണിദര്‍ശനത്തിനായി തയ്യാറാക്കി. നടതുറന്നശേഷം ആദ്യം അയ്യപ്പനെ കണികാണിച്ചു. പിന്നീട് അയ്യപ്പഭക്തന്മാര്‍ക്ക് കണികണ്ട് തൊഴുത് സായൂജ്യമടഞ്ഞു. മേടമാസ വിഷുവുത്സവ പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.

വായനക്കാര്‍ക്ക് ഡൂള്‍ന്യൂസിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍…

One Response to “ഐശ്വര്യ സമൃദ്ധിയുമായി വിഷു”

  1. Abdu samad

    എല്ലാവര്ക്കും വിഷു ആശംസകള്‍ …

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.