എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി: ജോര്‍ജിനേയും എം.എല്‍.എമാരേയും അനുകൂലിച്ച് വിഷ്ണുനാഥ്
എഡിറ്റര്‍
Thursday 9th August 2012 3:36pm

കൊച്ചി: നെല്ലിയാമ്പതി വിഷയത്തില്‍ ഗവ.ചീഫ് വിപ്പ്‌ പി.സി.ജോര്‍ജിനെ ആക്ഷേപിച്ച രീതി ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ പി.സി.വിഷ്ണുനാഥ്.

Ads By Google

അതേസമയം ചീഫ് വിപ്പായ പി.സി. ജോര്‍ജ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ സംസാരിച്ചത്‌ ശരിയായില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരിസ്ഥിതിക വിഷയങ്ങളില്‍ പ്രത്യേക താത്പര്യമുള്ളതുകൊണ്ടാണ് യു.ഡി.എഫ്. എം.എല്‍.എമാര്‍ വീണ്ടും നെല്ലിയാമ്പതിയില്‍ പോയത്. അതില്‍ തെറ്റൊന്നും കാണുന്നില്ല.  പാട്ടക്കരാര്‍ ലംഘനമോ പാട്ടഭൂമിയില്‍ കയ്യേറ്റമോ നടത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കുകയാണ് വേണ്ടത്.

അതിന്റെ നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. കോടതിയുടെ മുമ്പില്‍ നില്‍ക്കുന്ന വിഷയത്തില്‍ ഇത്തരം പ്രതികരണങ്ങള്‍ വന്നത് അതിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കി. ഇത്‌ ദൗര്‍ഭാഗ്യകരമാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

Advertisement