തിരുവനന്തപുരം: ഈവര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. നമ്പൂതിരിയുടെ ‘ചാരുലത’ യാണ് അവാര്‍ഡിനര്‍ഹമായത്. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്‌കാരം.

തിരുവല്ലയിലെ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. കോളെജ് അധ്യാപകനായി ഏറെക്കാലം ജോലിനോക്കിയിരുന്നു. പ്രണയ ഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, അപരാജിത, മുഖമെവിടെ, ആരണ്യകം, ഉജ്ജനിയിലെ രാപ്പകലുകള്‍ എന്നിവയാണ് നമ്പൂതിരിയുടെ പ്രശസ്തമായ കൃതികള്‍. 1977 മുതലാണ് മലയാളത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ വയലാര്‍ അവാര്‍ഡ് നല്‍കിത്തുടങ്ങിയത്.