എഡിറ്റര്‍
എഡിറ്റര്‍
വിശാല്‍ ഇനി മൂന്നു വേഷത്തില്‍
എഡിറ്റര്‍
Friday 18th January 2013 3:09pm

തമിഴ് സിനിമാതാരം വിശാല്‍ മൂന്നു വേഷത്തില്‍ അഭിനയിക്കുന്നു.സുന്ദര്‍ സി യുടെ ‘മദ ഗജ രാജ’എന്ന സിനിമയിലാണ് വിശാല്‍ ആദ്യമായി മൂന്നു വേഷത്തില്‍ അഭിനയിക്കുന്നത്.

വിശാലിനെ നായകനാക്കിയുള്ള ചിത്രം സുന്ദര്‍ നേരത്തേ പദ്ധതിയിട്ടിരുന്നെങ്കിലും മറ്റ് പലകാരണങ്ങളാലും പ്രൊജക്ട് നീണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശാലും സുന്ദറും.

Ads By Google

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇരുവരും. നായകന്‍ മൂന്ന് വ്യത്യസ്ത വേഷത്തിലെത്തുന്നതിനാല്‍ തിരക്കഥ പൂര്‍ത്തിയാവാന്‍ അല്‍പ്പം സമയമെടുക്കുമെന്നാണ് അറിയുന്നത്.

വ്യത്യസ്തമായ വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിശാല്‍. കേബിള്‍ ഓപ്പറേറ്ററായ രാജയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം. മദ, ഗജ എന്നിവര്‍ രാജയുടെ സുഹൃത്തുക്കളായും എത്തുന്നു.

തൃഷയുടെ നായകനായി വിശാല്‍ അഭിനയിച്ച ആക്ഷന്‍ ചിത്രം ‘സമര്‍’ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

Advertisement