എഡിറ്റര്‍
എഡിറ്റര്‍
‘ മിതാലിയ്ക്ക് വേണ്ടി മാത്രമാണ്’; അവാര്‍ഡ് ഷോകളെ വെറുക്കുന്ന വിശാല്‍ മിതാലിയ്ക്കു വേണ്ടി കടുംപിടുത്തം ഒഴിവാക്കി അവാര്‍ഡ് വേദിയില്‍
എഡിറ്റര്‍
Tuesday 26th September 2017 10:52pm


ചെന്നൈ: തമിഴ് നടന്മാരില്‍ നിലപാടുകള്‍ കൊണ്ടും സിനിമയുടെ സെലക്ഷന്‍ കൊണ്ടുമെല്ലാം ശ്രദ്ധേയനാണ് വിശാല്‍. എല്ലാ ഭാഷകളിലേയും സിനിമകളെ വെല്ലു വിളിച്ചു കൊണ്ട് വളരുന്ന പൈറസിയ്‌ക്കെതിരെ വിശാലിന്റെ നിലപാട് ഏറെ പ്രശംസ നേടിയിരുന്നു. കാലങ്ങളായി താരം അവാര്‍ഡ് ഷോകളിലും മറ്റും പങ്കെടുക്കാറില്ലായിരുന്നു.

എന്നാല്‍ തന്റെ കടുംപിടുത്തത്തിന് വിശാല്‍ അയവു വരുത്തിയിരിക്കുകയാണ്. അവാര്‍ഡ് ദാന ചടങ്ങുകളെ വെറുത്തിരുന്ന വിശാല്‍ അവാര്‍ഡ് ഷോയില്‍ പങ്കെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതിന് കാരണമായത് ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളായ മിതാലി രാജായിരുന്നു.


Also Read:  ഫാഷിസം എവിടെ എത്തി, എത്ര സെന്റിമീറ്ററായി എന്നു നോക്കേണ്ട സമയമല്ല, അപ്പോഴേക്കും നമ്മള്‍ ജീവനോടെ ഉണ്ടാകില്ല’; പ്രകാശ് കാരാട്ടിനെ പരിഹസിച്ച് കാനം


‘ അവാര്‍ഡ് ഷോകളോട് എനിക്ക് വെറുപ്പാണ്. എന്നിട്ടും ഞാന്‍ ജെ.എഫ്.ഡബ്ല്യൂ അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്തു. കാരണം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജ് മാത്രമായിരുന്നു.’ വിശാല്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

താന്‍ മിതാലിയുടെ കടുത്ത ആരാധകനാണെന്നും ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ എത്തിച്ച മിതാലിയുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും അഭിനന്ദനാര്‍ഹമാണെന്നും വിശാല്‍ പറയുന്നു.

മിതാലിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞതും അവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കഴിഞ്ഞതും തനിക്ക് അഭിമാനമാണെന്നും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് മിതാലി ഒരു പ്രചോദനമായിരിക്കുമെന്നും വിശാല്‍ പറഞ്ഞു.

Advertisement