നാഗ്പൂര്‍: വിദര്‍ഭക്കായി രഞ്ജിട്രോഫിയില്‍ കളിച്ച താരങ്ങള്‍ക്ക് പെന്‍ഷന്‍പദ്ധതി രൂപീകരിക്കാന്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ട്.

രഞ്ജിയില്‍ വിദര്‍ഭയെ പ്രതിനിധീകരിച്ച 268 മുന്‍താരങ്ങള്‍ക്കായിരിക്കും പെന്‍ഷന് ലഭിക്കാനുള്ള അവകാശമുണ്ടായിരിക്കുക. ഇതിനായുള്ള നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് വി സി എ പ്രതിനിധി രാജന്‍ നായര്‍ പറഞ്ഞു.