ന്യൂദല്‍ഹി: വിസ പ്രശ്‌നം കാരണം ദല്‍ഹിയില്‍ നടത്താനിരുന്ന വലിയൊരാക്രമണം നടക്കാതെ പോയെന്ന് ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ ‌കോള്‍മാന്‍ ഹെഡ്‌ലി വെളിപ്പെടുത്തി. കഴിഞ്ഞവര്‍ഷം ദല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജിനെ ലക്ഷ്യമിട്ട് നടത്താനിരുന്ന ആക്രമണമാണ് വിസ പ്രശ്‌നംകാരണം നടക്കാതെ പോയത്.

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശിയായ തീവ്രവാദിയെയാണ് ദല്‍ഹി ദൗത്യത്തിന് നിയോഗിച്ചത്. എന്നാല്‍ ഇയാള്‍ക്ക് വിസ ലഭിക്കുന്നതിലുണ്ടായ തടസ്സം കാരണം ഇന്ത്യയില്‍ എത്താന്‍ കഴിഞ്ഞില്ല. ഹെഡ്‌ലി നിയോഗിച്ചയാളാണ് ഇയാള്‍. ‘അബ്ദുള്‍ റഹ്മാന്‍ എന്ന ലഷ്‌കര്‍ പ്രവര്‍ത്തകനാണ് ദല്‍ഹി ആക്രമണം നടത്താന്‍ തയ്യാറായ ഒരാളുണ്ടെന്ന് പറഞ്ഞ് എനിക്ക് ഇയാളെ പരിചയപ്പെടുത്തിയത്’ഹെഡ്‌ലി പറയുന്നു.ആക്രമണം നടന്നിരുന്നെങ്കില്‍ ഇന്ത്യാപാക്ക് യുദ്ധത്തില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പട്ടാളക്കാര്‍ ഇവിടെ കൊല്ലപ്പെടുമായിരുന്നു.
ജൂണില്‍ ചിക്കാഗോയില്‍ നടന്ന ചോദ്യം ചെയ്യലിലാണ് എന്‍.ഐ.എ ഉദ്യോഗസ്ഥരോട് ഹെഡ്‌ലി ഇക്കാര്യം പറഞ്ഞത്.

തലസ്ഥാനത്തെ സേനാഭവന്‍, രക്ഷാഭവന്‍, ഉപപ്രധാനമന്ത്രിയുടെ ഭവനം എന്നിവ ഹെഡ്‌ലി ലക്ഷ്യമിട്ടതായുള്ള വിവരങ്ങള്‍ നേരത്തെ വന്നിരുന്നു.
ഹെഡ്‌ലിയുടെ അവസാന ഇന്ത്യാസന്ദര്‍ശനത്തില്‍ രക്ഷാഭവനിന്റെ ദൃശ്യമെടുക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള 7റെയ്‌സ് കോഴ്‌സ് റോഡും തന്റെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഇവിടെത്തെ ഉദ്യോഗസ്ഥര്‍ അത് നശിപ്പിക്കുകയായിരുന്നു.

ഐ.എസ്.ഐക്ക് മുംബൈ സ്‌ഫോടനത്തിലുള്ള് പങ്ക് ഹെഡ്‌ലി വെളിപ്പെടുത്തിയതായി ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നുപുതിയ വെളിപ്പെടുത്തലും ഗാഡിയന്‍ തന്നെയാണ് പുറത്തുവിട്ടത്.