കോട്ടയം: മാര്‍ത്തോമ്മ സഭാ വൈദികന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പുരോഹിതന് കൂട്ടായി കുപ്രസിദ്ധ വിസ തട്ടിപ്പ് വീരനും. വിവാദ ചിട്ടി സ്ഥാപനത്തില്‍ ഡയറക്ടറുടെ റോളിലാണ് നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പോലീസിന്റെയും കോടതിയുടെയും നിരീക്ഷണത്തിലുള്ള സ്റ്റാന്‍ലി സൈമണ്‍ പ്രവര്‍ത്തിക്കുന്നത്. തിങ്ക് ബിഗ് കുറീസ് എന്ന പേരില്‍ മണര്‍കാട് നിന്നും ഏപ്രിലില്‍ 14 ന് ആരംഭിക്കുന്ന ചിട്ടി കമ്പനിയിലെ അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളാണ് സ്റ്റാന്‍ലി സൈമണ്‍.

പത്തനംതിട്ടയില്‍ എക്‌സോഡസ് ഇന്റര്‍നാഷണല്‍ എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മറവില്‍ എട്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് സ്റ്റാന്‍ലി. സിംഗപ്പൂരില്‍ നഴ്‌സിംഗ് ജോലിക്ക് ലക്ഷങ്ങള്‍ ശമ്പളം വാഗ്ദാനം ചെയ്ത് 114 ഓളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാണ് ഇയാള്‍ ഇത്രയും രൂപ തട്ടിയത്. ഉദ്യോഗാര്‍ത്ഥികളുടെ പരതിയില്‍ ഇയാളെ 2010ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ വാങ്ങിയ പണം തിരികെ നല്‍കാതിരുന്ന തസ്റ്റാന്‍ലിയുടെ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും അധികൃതര്‍ കണ്ടുകെട്ടിയിരുന്നു.

ക്രൈസ്തവ ഭൂരിപക്ഷ ജില്ലയായ കോട്ടയത്ത് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ മാര്‍ത്തോമ്മ സഭ വിലക്കിയ ഫാ. എബ്രഹാം മാത്യുവിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചിട്ടി സ്ഥാപനത്തിന് എല്ലാ ഒത്താശയും നല്‍കാന്‍ കോട്ടം ജില്ലയിലെ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും രംഗത്തുണ്ട്. ഫാ. എബ്രഹാം മാത്യു മാനേജിംഗ് ഡയറക്ടറും സ്റ്റാന്‍ലി ഫിനാന്‍സ് ഡയറക്ടറുമാണ്.

അതീവ രഹസ്യമായി ആരംഭിച്ച ചിട്ടി കമ്പനിയുടെ പ്രവര്‍ത്തനം സംഭന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ലോക്കല്‍ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലയാള പത്രങ്ങളില്‍ ലക്ഷങ്ങളിലൂടെ ചെലവഴിച്ച് ചിട്ടി സ്ഥാപനം നല്‍കിയ പരസ്യങ്ങള്‍ കണ്ട് നിരവധി പേര്‍ ചിട്ടിയില്‍ പങ്കാളികളായതായാണ് വിവരം. നിക്ഷേപകരില്‍ നിന്നും ഒന്നര കോടിയോളം രൂപ ഈയിനത്തില്‍ നടത്തിപ്പുകാര്‍ ശേഖരിച്ചതായും സൂചനയുണ്ട്.

ആരോപണ വിധേയനായ പ്രസ്തുത വൈദികനെ മാര്‍ത്തോമ്മ സഭയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണെന്ന വിശദീകരണം വിശ്വാസികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് വഴിവെച്ചിട്ടുണ്ട്.

ചിട്ടി സ്ഥാപനത്തിന്റെ തലപ്പത്ത് വൈദികന്‍: സഭാനേതൃത്വം അന്വേഷണം തുടങ്ങി

Malayalam news

Kerala news in English