അവയവങ്ങളെയും കോശങ്ങളെയും ബാധിക്കുന്ന ചില വൈറസുകള്‍ ശരീരഭാരം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. ഇത്തരം വയറസ്സുകള്‍ മറ്റുചില ശാരീരിക പ്രശ്‌നങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ശരീരം വണ്ണം വെക്കാന്‍ തുടങ്ങുമെന്നാണ് പഠനം തെളിയിക്കുന്നത്.

എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. പരീക്ഷണശാലകളില്‍ സൂക്ഷിച്ചിരുന്ന എലികളിലെ ഭാരക്കൂടുതലിനെക്കുറിച്ചാണ് പഠനം നടത്തിയത്. വളരെ കര്‍ശനമായ ഭക്ഷണനിയന്ത്രണത്തില്‍ വളര്‍ത്തുന്ന എലികളില്‍ തടികൂടിയതാണ് ഇത്തരമൊരു പഠനത്തിന് വഴിവെച്ചത്.

പഠനത്തിന്റെ ഭാഗമായി എട്ടു വര്‍ഗത്തില്‍പെട്ട 20,000 വളര്‍ത്തുമൃഗങ്ങളെയും വര്‍ഷങ്ങളോളം നീരീക്ഷണവിധേയമാക്കി. ചില മൃഗങ്ങളില്‍ അമിത ഭക്ഷണവും വ്യായാമവുമില്ലായ്മയുമാണ് വണ്ണക്കൂടുതലുണ്ടായതിന് കാരണമെങ്കില്‍ ചിലരില്‍ ജനിതക കാരണങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍ മറ്റുചിലരില്‍ ഇതൊന്നുമില്ലാതെ തന്നെ ശരീരവണ്ണം വെക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് വയറസുകള്‍ അമിതവണ്ണത്തിന് കാരണമാകുമെന്ന കണ്ടെത്തല്‍.