വാഷിങ്ടണ്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ അക്രമിയുടെ വെടിയേറ്റ് എട്ടു പേര്‍ മരിച്ചു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ക്രിസ്റ്റഫര്‍ സ്‌പെയ്റ്റ്(39) എന്നയാളാണ് വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നെന്ന് വ്യക്തമായിട്ടില്ല.