Categories

വി­രിപാ­റ എ­സ്റ്റേറ്റ്: തല്‍­സ്ഥി­തി തു­ട­ര­ണ­മെ­ന്ന് ഹൈ­ക്കോടതി

കൊച്ചി: മാ­ങ്കു­ളം-വി­രിപാ­റ എ­സ്റ്റേ­റ്റി­ന്റെ കാ­ര്യ­ത്തില്‍ തല്‍­സ്ഥി­തി തു­ട­ര­ണ­മെ­ന്ന് ഹൈ­ക്കോ­ടതി. ജില്ലാ ക­ല­ക്ട­റു­ടെ ന­ടപ­ടി ചോ­ദ്യം­ചെ­യ്­ത് ടാ­റ്റ നല്‍കി­യ ഹ­ര­ജി­യി­ലാ­ണ് കോ­ട­തി­യു­ടെ ഇ­ടക്കാ­ല ഉ­ത്ത­ര­വ്.

എ­സ്‌­റ്റേ­റ്റി­ന്റെ രേ­ഖ­കള്‍ ഹാ­ജ­രാ­ക്കാ­നാ­വി­ല്ലെ­ന്ന് ടാ­റ്റ വ്യ­ക്ത­മാ­ക്കി­യ­തോ­ടെ എ­സ്‌­റ്റേ­റ്റ് പി­ടി­ക്കാ­ന്‍ ജില്ലാ ഭ­ര­ണ­കൂ­ടം നീ­ക്കം­തു­ട­ങ്ങി­യി­രുന്നു. വി­രിപാ­റ എ­സ്റ്റേ­റ്റു­മാ­യി ബ­ന്ധ­പ്പെ­ട്ട രേ­ഖ­കള്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ര­ണ്ടാം­ത­വ­ണയും ടാ­റ്റ­യ്­ക്ക് ഇ­ടു­ക്കി ജില്ലാ­ക­ല­ക്ടര്‍ അ­ശോ­ക് കു­മാര്‍ സിം­ഗ് നോ­ട്ടീ­സ് നല്‍­കി­യി­രു­ന്നു.

മാ­ങ്കുള­ത്തെ ആ­യി­ര­ത്തി­ല­ധി­കം ഏ­ക്കര്‍സ്ഥ­ലം ടാ­റ്റ അ­ന്യാ­യ­മാ­യി കൈ­വ­ശം­വെ­ച്ച് തേ­യി­ല­കൃ­ഷി ന­ട­ത്തു­ക­യാ­ണെ­ന്ന് കേ­ന്ദ്ര­സം­ഘം അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെ­ത്തി­യി­രുന്നു. തു­ടര്‍­ന്നാ­ണ് രേ­ഖ­കള്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്ന് ടാ­റ്റ­യോ­ട് ജില്ലാ ഭ­ര­ണ­കൂ­ടം ആ­വ­ശ്യ­പ്പെ­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.