ന്യൂയോര്‍ക്ക്: പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഐ.ബി.എമ്മിന്റെ (IBM) പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിര്‍ജീനിയ റൊമെറ്റി നിയമിതയായി. ആദ്യമായാണ് ഒരു വനിത കമ്പനിയുടെ സി.ഇ.ഓ സ്ഥാനത്ത് എത്തുന്നത്. നിലവിലെ സിഇഒ സാമുവേല്‍ പാല്‍മിസാനോ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പോകുന്ന ഒഴിവിലാണ് പുതിയ നിയമനം. ജനുവരി ഒന്നിനാണ് അവര്‍ ചുമതലയേല്‍ക്കുക.

നിലവില്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും സെയില്‍സ്, മാര്‍ക്കറ്റിംഗ്, സ്ട്രാറ്റജി വിഭാഗം മേധാവിയുമാണ് 54കാരിയായ വിര്‍ജീനിയ. സി.ഇ.ഓ ആയ വിര്‍ജീനിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലും സ്ഥാനം നേടും.

Subscribe Us:

വലിയ മത്സരം നടക്കുന്ന മാര്‍ക്കറ്റില്‍ കമ്പനിയെ സുരക്ഷിതമായി നിര്‍ത്തിയതിനുള്ള അംഗീകാരം കൂടിയാണ് വിര്‍ജീനിയക്കിത്.

വെര്‍ജീനിയയെ കമ്പനിയുടെ തലപ്പത്ത് ഇരുത്തിയതോടെ കോര്‍പറേറ്റ് അമേരിക്കയിലെ പ്രധാനപ്പെട്ട വനിതയായി അവര്‍ മാറും.

Malayalam News

English News