വെര്‍ജീന: പള്ളിക്കുള്ളില്‍ നിന്നു കുഞ്ഞിനെ മുലയൂട്ടരുതെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി നോര്‍ത്ത് വെര്‍ജീനിയന്‍ യുവതി. 18 മാസം പ്രായമുള്ള കുട്ടിയുമായ് പ്രാര്‍ത്ഥനക്കെത്തിയ ആനി പെഗീറോ എന്ന യുവതിക്കാണ് ദുരനുഭവം നേരിട്ടത്.


Also read 55 വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ട് ചീത്തപ്പേരല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ല: എംഎം മണി 


പ്രാര്‍ത്ഥനക്കിടെ കുട്ടി കരഞ്ഞപ്പോഴായിരുന്നു ആനി മുലയൂട്ടാന്‍ തുടങ്ങിയത്. പ്രാര്‍ത്ഥനയ്ക്കായ് പള്ളിയിലെത്തിയ മറ്റു സ്ത്രീകള്‍ തന്നെയാണ് ആനിയെ എതിര്‍ത്ത് രംഗത്തെത്തിയത്. പള്ളിക്കകത്തിരുന്ന് കുഞ്ഞിന് മുല കൊടുക്കരുതെന്നും സ്വകാര്യ സ്ഥലത്തേക്ക് പോകണമെന്നുമായിരുന്നു സ്ത്രീകള്‍ പറഞ്ഞത്.

പള്ളിക്കകത്ത് നിന്ന് മുലയൂട്ടുന്നത് പുരുഷന്മാര്‍ക്കും കൗമാര പ്രായക്കാര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുമെന്നും ഇവിടെ നിന്ന് മാറി നില്‍ക്കണമെന്നുമുള്ള നിലപാടില്‍ അവര്‍ ഉറച്ച് നിന്നതോടെ ആനി പള്ളിയില്‍ നിന്ന് ഇറങ്ങി വരികയായിരുന്നു. തുടര്‍ന്നാണ് ആനി ഫേസ്ബുക്ക് ലൈവിലൂടെ മുലയൂട്ടി പ്രതികരിച്ചത്.


Dont miss വിമാനത്തിന്റ ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ


കുട്ടിയെ മുലയൂട്ടുക എന്നത് പ്രാഥമിക കാര്യങ്ങളില്‍ ഒന്നാണെന്നും കുഞ്ഞിനെ മുലയൂട്ടുന്നത് സ്വാഭാവികമായ നടപടികളില്‍ ഒന്നു മാത്രമാണെന്നും പറഞ്ഞ ആനി അമ്മയായ തനിക്ക് നേരിടേണ്ടി വന്നത് അവകാശ ലംഘനമാണെന്നും പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിലപാടില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ആനി പള്ളിയ്ക്ക് കത്ത് കൈമാറിയിട്ടുണ്ട്. എല്ലാവരും മുലയൂട്ടുക എന്ന അവകാശത്തിന് വേണ്ടി നിലകൊള്ളണമെന്നും ഇവര്‍ പറയുന്നു.