എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 മത്സരത്തില്‍ നിന്നും വിടപറയുന്നെന്ന വാര്‍ത്ത സെവാഗ് നിഷേധിച്ചു
എഡിറ്റര്‍
Thursday 1st November 2012 12:34pm

ന്യൂദല്‍ഹി: ട്വന്റി-20 മത്സരങ്ങളില്‍ നിന്നും വീരേന്ദര്‍ സെവാഗ് വിടപറയുന്നതായി റിപ്പോര്‍ട്ട്. ടെസ്റ്റ് ഏകദിന മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ട്വന്റി-20 മത്സരങ്ങളില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ ബി.സി.സി.ഐ യിലെ ഉദ്യോഗസ്ഥന് കത്ത് കൊടുത്തതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Ads By Google

എന്നാല്‍ അത്തരമൊരു ആവശ്യം ഉന്നയിച്ച് താന്‍ ആര്‍ക്കും കത്തയച്ചിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് വാര്‍ത്ത വാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

സെവാഗിഗിന് ഫോമിനെക്കുറിച്ച് ഏറെ ആശങ്കകള്‍ നിലനില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വാര്‍ത്ത വന്നത്. 2010 നവംബറില്‍ നടന്ന മത്സരത്തിലാണ് സെവാഗ് അവസാനമായി ഒരു സെഞ്ച്വറി അടിച്ചത്. ഫോമില്ലായ്മ മൂലം നിരന്തരമായി വിമര്‍ശനങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു സെവാഗ്.

എന്നാല്‍ തന്റെ ഫോമില്ലായ്മയെ കുറിച്ച് വിശദീകരണം ആരും ചോദിച്ചിട്ടില്ലെന്നും ട്വന്റി -20 മത്സരത്തില്‍ നിന്നും വിടപറയാന്‍ തീരുമാനിച്ചിട്ടില്ലെന്നും സെവാഗ് പറഞ്ഞു.

Advertisement