എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്തയെ തോല്‍പ്പിക്കാന്‍ മഴ പെയ്യിപ്പിച്ചതിന് പിന്നില്‍ ലക്ഷ്മണിന്റെ ‘പ്രത്യേക യാഗം’; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ട് സെവാഗ്
എഡിറ്റര്‍
Thursday 18th May 2017 8:57pm

മുംബൈ: വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ തന്റെ ട്വീറ്റുകളിലൂടെ എന്നും പറയാനുള്ളത് പറയുന്നയാളാണ് സെവാഗ്. കൂടുതലും ട്രോളുകളായിരിക്കും താനും. പലപ്പോഴും ആ ട്രോളുകള്‍ക്ക് ഇരയാവുക സഹതാരങ്ങളായിരിക്കും. ഇത്തവണ സെവാഗിന്റെ ട്രോളിംഗന് ഇരയായത് വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്മണാണ്.


Also Read: മഞ്ചേരി മെഡിക്കല്‍ കോളേജിനോടുള്ള അവഗണന തുടരുന്നു; കളക്ടറുമായുള്ള വിദ്യാര്‍ത്ഥികളുടെ ചര്‍ച്ച അലസി പിരിഞ്ഞു


ഇന്നലെ നടന്ന കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തിനിടെ മഴ രസം കൊല്ലിയായി എത്തിയപ്പോളായിരുന്നു ലക്ഷ്മണനെ ട്രോളി സെവാഗിന്റെ ട്വീറ്റ് വന്നത്. നിര്‍ണ്ണായകമായ മത്സരത്തില്‍ മഴ വില്ലനായതോടെ ആരാധകര്‍ കാത്തിരുന്ന് മിഷിഞ്ഞ് വശം കെട്ടതോടെയായിരുന്നു സെവാഗിന്റെ ട്വീറ്റ്.

കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് നടക്കാതിരിക്കാന്‍ ലക്ഷ്മണ്‍ മഴ പെയ്യാന്‍ പ്രേത്യക പൂജ നടത്തിയെന്നായിരുന്നു സെവാഗിന്റെ തമാശ കലര്‍ന്ന ട്വീറ്റ്. മതചടങ്ങില്‍ പങ്കെടുക്കുന്ന ലക്ഷ്മണിന്റെ ചിത്രവും സെവാഗ് പുറത്തു വിട്ടിരുന്നു. ലക്ഷ്മണിന്റെ പഴയ കാല ചിത്രമായിരുന്നു ഇത് വാസ്തവത്തില്‍.

അതേസമയം, ഐ.പി.എല്‍ പ്ലേഓഫ് മത്സരം അര്‍ധ രാത്രിയിലേക്ക് നീട്ടികൊണ്ട് പോയതില്‍ അതൃപതി അറിയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. മത്സരം മറ്റൊരു ദിവസത്തിലേക്ക് നീട്ടുന്നതായിരുന്നു നല്ലതെന്നായിരുന്നു കിംഗ് ഖാന്റെ പ്രതികരണം.

മത്സരം വീക്ഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷാരൂഖും ഉണ്ടായിരുന്നു. കിംഗ് ഖാന് പിന്നാലെ ഹൈദരാബാദ് താരം യുവരാജ് സിംഗും കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീറും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു.

കൊല്‍ക്കത്തയുടെ ജയത്തില്‍ സന്തുഷ്ടനാണ്. എന്നാല്‍ ഈ മത്സരം റദ്ദാക്കി പ്ലേ ഓഫ് മറ്റൊരു ദിവസത്തിലേക്ക് മാറ്റാമായിരുന്നു എന്നായിരുന്നു ഷാരൂഖ് ഖാന്റെ ട്വീറ്റ്.

കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരം കഴിഞ്ഞ ദിവസം അവസാനിച്ചത് അര്‍ധരാത്രി ഒന്നേ മുപ്പതോടു കൂടിയാണ്. ഡക്ക് വര്‍ത്ത് നിയമ പ്രകാരമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരി വെക്കുന്ന പ്രകടനം കാഴ്ച വെച്ച ബൗളര്‍മാര്‍ ഹൈദരാബാദിനെ 20 ഓവറില്‍ 128 റണ്‍സിന് പുറത്താക്കുകയും ചെയ്തു.


Don’t Miss: വാണാ ക്രൈ തുടക്കം മാത്രം; കൂടുതല്‍ ഭീകരമായ സൈബര്‍ ആക്രമണം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്


മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത പതര്‍ച്ചയോടെയാണ് തുടങ്ങിയത്. 12റണ്‍സെടുക്കുന്നതിതനിടെ അവരുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി. ഒരു റണ്‍സെടുത്ത ഉത്തപ്പ, ആറ് റണ്‍സെടുത്ത ക്രിസ് ലിന്‍. പൂജ്യനായി യൂസുഫ് പത്താന്‍ എന്നിവരാണ് തലകുനിച്ച് മടങ്ങിയത്.

പിന്നീട് നായകന്‍ ഗൗതം ഗംഭീര്‍ ടീമിന്റെ ഭാരം ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. നായകന് കൂട്ടായെത്തിയ ഇഷാന്‍ ജഗ്ഗി മികച്ച പിന്തുണയും നല്‍കി. ഗംഭീര്‍ 19 പന്തുകളില്‍ നിന്ന് 32 റണ്‍സെടുത്തു. ഇഷന്‍ എട്ട് പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത് പുറത്താക്കാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും ക്രിസ് ജോര്‍ദനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement