എഡിറ്റര്‍
എഡിറ്റര്‍
‘ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലേ’; കോടിപതിയായ സന്തോഷത്തില്‍ തുള്ളിച്ചാടി സെവാഗ്, വീഡിയോ
എഡിറ്റര്‍
Wednesday 24th May 2017 7:14pm

ന്യൂദല്‍ഹി: തന്റെ ബാറ്റില്‍ നിന്നെന്നപ്പോലെ ട്വിറ്ററിലും സെവാഗ് അടിച്ചു കേറുകയാണ്. സെവാഗിന്റെ ട്രോളിംഗിന് ഇരകളാകാത്ത ആരും തന്നെയില്ലെന്നു പറയാം. ട്വിറ്ററില്‍ കഴിഞ്ഞ ദിവസം സെവാഗ് ഒരു പ്രത്യേക നാഴികക്കല്ലു പിന്നിട്ടു.

പത്ത് മില്യണ്‍ ഫോളോവേഴ്‌സ് എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് സെവാഗ്. ആള്‍ സെവാഗല്ലേ, അപ്പോ പിന്നെ ട്രോളാതെ തരമില്ലല്ലോ. തന്റെ തനതു ശൈലിയില്‍ തന്നെയായിരുന്നു സെവാഗിന്റെ ആഘോഷവും.

ബൂമറാംഗ് വീഡിയോയിയലൂടെയായിരുന്നു സെവാഗ് പത്ത് മില്ല്യണ്‍ ഫോളോവേഴ്‌സ് നേട്ടം ആഘോഷിച്ചത്. തന്റെ കയ്യിലെ പത്തു വിരലുകളും കാണിച്ച് തുള്ളിച്ചാടുന്ന സ്വന്തം വീഡിയോയാണ് സെവാഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.


Also Read: ‘ഈ കളിക്ക് ഞാനില്ല, എല്ലാരും തീവ്രവാദികളാ..!’; സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് തന്നെ വിലക്കിയ ട്വിറ്ററില്‍ മുഴുവന്‍ മോദിവിരുദ്ധരും ദേശവിരുദ്ധരും നക്‌സലുകളുമെന്ന് അഭിജീത്ത്


ഇന്ത്യയുടെ പേരുകേട്ട ഫാബ് ഫൈവില്‍ ഇപ്പോള്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ രണ്ടാമതാണ് സെവാഗ്. ഒന്നാമത് സാക്ഷാല്‍ സച്ചിനാണ്. ട്വിറ്ററില്‍ തന്നെ കോടിപതിയാക്കിയതില്‍ എല്ലാവര്‍ക്കും നന്ദി പറയാനും സെവാഗ് മറന്നില്ല.

സാക്ഷാല്‍ സച്ചിനടക്കമുള്ള സഹതാരങ്ങളേയും രാഷ്ട്രീയ നേതാക്കന്മാരേയും മറ്റും ട്രോളുന്ന സെവാഗിന്റെ ട്വീറ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. മിക്ക ട്രോളുകളും വിവാദമാകാറുണ്ടെങ്കിലും അതൊന്നും വീരു ഗൗനിക്കാറില്ലെന്നതാണ് വാസ്തവം.

Advertisement