എഡിറ്റര്‍
എഡിറ്റര്‍
സച്ചിനും മുകളിലേക്ക്; ഓസീസ് പരമ്പരയില്‍ കോഹ്‌ലിയ്ക്ക് മുന്നില്‍ തകരുക സച്ചിന്റെ ഈ റെക്കോര്‍ഡും
എഡിറ്റര്‍
Thursday 16th February 2017 7:39pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിപുരുഷനില്‍ നിന്നും മേഡേണ്‍ ക്രിക്കറ്റിന്റെ തന്നെ മുഖമായി മാറിക്കഴിഞ്ഞിരിക്കുകയാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന ഇന്ത്യന്‍ നായകനെ പലരും താരതമ്യം ചെയ്യുന്നത് ക്രിക്കറ്റ് ദൈവമായ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടാണ്.

ആ താരതമ്യങ്ങളേയും ചേര്‍ത്ത് വായനകളേയും കൂടുതല്‍ ശക്താക്കാന്‍ പോകുന്നതാണ് ഈ വാര്‍ത്ത. ഓസീസിനെതിരായ നാല് മത്സരങ്ങളുടെ പരമ്പരയ്ക്കായി പാഡണിയുന്ന കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും മൈതാനത്തിലിറങ്ങുക.

ഇന്ന് ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാവും ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര. രണ്ട് ടീമുകളുടേയും നായകന്മാരായ വിരാടും സ്റ്റീവ് സ്മിത്തും ബാറ്റിംഗ് റാങ്കംഗില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളവരാണ്. 895 പോയന്റുള്ള കോഹ്‌ലി സ്മിത്തിനേക്കാള്‍ 38 പോയന്റ് മുന്നിലാണ്.


Also Read: ‘പുലയന്‍’ വിലക്കപ്പെട്ട വാക്കോ? പുലയന് എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക്


രാഹുല്‍ ദ്രാവിഡിന്റെ കരിയര്‍ ബെസ്റ്റായ 892 പോയന്റ് പിന്നിട്ട വിരാട് സച്ചിന്റെ ഏറ്റവും മികച്ച പോയന്റായ 898 പിന്നിടുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. അപരാജിതനായി മുന്നേറുന്ന കോഹ് ലിയുടെ ഫോം കണക്കിലെടുത്താല്‍ സച്ചിന്റെ റെക്കോര്‍ഡ് പിന്നിടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒപ്പം 900 പോയന്റെന്ന അപൂര്‍വ്വ നേട്ടവും ഇന്ത്യന്‍ നായകനെ തേടിയെത്തുമെന്നാണ് കരുതുന്നത്.

Advertisement