എഡിറ്റര്‍
എഡിറ്റര്‍
അയ്യേ സാറ് ചമ്മി; സ്മിത്തിന്റെ പാഴായ ഡി.ആര്‍.എസിനെ ഡ്രസ്സിംഗ് റൂമിലിരുന്ന് കളിയാക്കി കോഹ്‌ലിയുടെ തിരിച്ചടി, വീഡിയോ കാണാം
എഡിറ്റര്‍
Saturday 18th March 2017 4:59pm

റാഞ്ചി: ബംഗളൂരു ടെസ്റ്റിനിടെ കൊമ്പു കോര്‍ത്ത സ്മിത്തും വിരാടും റാഞ്ചിയിലും പരസ്പരം കോര്‍ക്കുകയാണ്. പുറത്തായ വിരാടിന്റെ പരിക്കിനെ കുത്തിയായിരുന്നു സ്മത്ത് പടയ്ക്ക് തുടക്കം കുറിച്ചത്. തലതാഴ്ത്ത് ഡ്രംസ്സിംഗ് റൂമിലേക്ക് മടങ്ങിയ കോഹ് ലി സ്മിത്തിനെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അടിയ്ക്ക് അടിയെന്ന തരത്തില്‍ ഡ്രസ്സിംഗ് റൂമിലിരുന്നു കൊണ്ടു ത്‌ന്നെ സ്മിത്തിനെ കളിയാക്കിയാണ് വിരാട് പകരം വീട്ടിയത്.

ബംഗളൂരു ടെസ്റ്റിനിടെയുണ്ടായ ഡി.ആര്‍.എസ് വിവാദമായിരുന്നു ഇരുവര്‍ക്കുമിടയിലുള്ള പോരിന് തിരികൊളുത്തിതയ്. ഡി.ആര്‍.എസിലൂടെ തന്നെയായിരുന്നു ഇന്ത്യന്‍ നായകന്റെ തിരിച്ചടിയും. സ്മിത്തിന്റെ ഡിആര്‍എസ് പാഴായിപോയപ്പോള്‍ ഡ്രെസ്സിങ് റൂമില്‍ നിന്നുകൊണ്ടു തന്നെ ഇന്ത്യന്‍ നായകന്‍ കോഹ്ലി കയ്യടിച്ച് പരിഹരിക്കുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 58-ാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഇന്ത്യന്‍ സ്‌കോര്‍ ഒന്നിന് 149 എത്തിനില്‍ക്കെ. ക്രീസിലുള്ളത് ചേതേശ്വര്‍ പൂജാരയും മുരളി വിജയും. സ്പിന്നര്‍ ഒക്കീഫെയുടെ പന്ത് പാഡില്‍ തട്ടിയപ്പോള്‍ പൂജാരയുടെ എല്‍ബിഡബ്ലിയുവിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ വിളിച്ചു. എന്നാല്‍ അമ്പയര്‍ ഔട്ടല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ സ്മിത്ത് ഡിആര്‍എസ് വിളിക്കുകയായിരുന്നു.


Also Read: ‘ജാഡയോ അഹങ്കാരമോ അല്ല, വേദനിപ്പിച്ചപ്പോള്‍ പ്രതികരിച്ചത് പച്ച മനുഷ്യനായി’: ആരാധകരോട് ക്ഷമ ചോദിച്ച് ടൊവിനോ


എന്നാല്‍ ഡി.ആര്‍.എസില്‍ പന്ത് ബാറ്റിന്റെ എഡ്ജില്‍ കൊണ്ടാണ് പാഡില്‍ തട്ടിയതെന്ന് വ്യക്തമായതോടെ അമ്പയറുടെ തീരുമാനം ശരിവെച്ച് നോട്ടൗട്ടെന്ന് തേഡ് അമ്പയറുടെ ഫലം വന്നു. ആ സമയം ഡ്രെസിങ്ങ് റൂമില്‍ നിന്നിരുന്ന കോഹ്ലി, സ്മിത്തിന്റെ ഡിആര്‍എസ് അബദ്ധം കയ്യടിച്ചാണ് ആഘോഷിച്ചത്.

നേരത്തെ വിരാട് ആറു റണ്‍സ് മാത്രമെടുത്തു പുറത്തായപ്പോള്‍ സ്മത്തും മാക്‌സ് വെല്ലും വിരാടിനെ കളിയാക്കിയിരുന്നു. തോളെല്ലിന് പരുക്കേറ്റ സമയത്ത് വേദന സഹിക്കാന്‍ വയ്യാതെ പുളഞ്ഞ കോഹ്‌ലിയുടെ ഭാവം അനുകരിച്ചായിരുന്നു സ്മിത്തിന്റെ പരിഹാസം.

Advertisement