Categories

സച്ചിന്‍ മാത്രം: വാങ്കഡെയില്‍ കോഹ്‌ലിയുടെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു

virat-kohli

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 200ാം ടെസ്റ്റ് നടക്കുന്നതിന്റെ എല്ലാ പൊലിമയും മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ കാണാം.

സ്‌റ്റേഡിയം മൊത്തമായും സച്ചിന്‍ നിറഞ്ഞിരിക്കുകയാണ്. എവിടെ നോക്കിയാലും സച്ചിന്റെ പോസ്റ്ററുകളും ഫഌക്‌സുകളും മാത്രമേ കാണുള്ളൂ.

എന്നാല്‍ സച്ചിന്റെ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിക്കാനായി ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയുടെ പരസ്യമുള്ള ബോര്‍ഡ് എടുത്തുമാറ്റിയതും വാര്‍ത്തയായി.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തന്നെയാണ് കോഹ് ലിയുടെ ചിത്രമുള്ള ബോര്‍ഡ് എടുത്തുമാറ്റിയത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സച്ചിന്റെ 51 വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളാണ് ഗ്രൗണ്ടിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.

സച്ചിന്റെ ഓരോ ടെസ്റ്റ് സെഞ്ച്വറി നേട്ടങ്ങളുമാണ് ഫോട്ടോയിലുള്ളത്. ഇന്ന് സച്ചിന്റെ അവസാനമത്സരം കാണാനായി എത്തിയ ചിലരെങ്കിലും ഇന്ത്യ ബൗളിങ്‌ തിരഞ്ഞെടുത്തത് അറിഞ്ഞ് തിരിച്ചു പോവുകയായിരുന്നു.

ക്രിക്കറ്റിന്റെ ദൈവം പടിയിറങ്ങുന്ന നിമിഷം അടുത്തുകാണാന്‍ വേണ്ടി ആയിരക്കണക്കിന് ആരാധകരാണ് വാങ്കഡെയില്‍ എത്തിയിരിക്കുന്നത്.

Tagged with: