എഡിറ്റര്‍
എഡിറ്റര്‍
കളത്തിനു പുറത്തും കോഹ്‌ലി തന്നെ രാജ; കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം 920 ലക്ഷം ഡോളര്‍
എഡിറ്റര്‍
Saturday 18th February 2017 3:06pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് പരസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം 92 ലക്ഷം യു.എസ് ഡോളര്‍. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കായിക താരവും വിരാട് തന്നെയാണ്. ബോളിവുഡ് താരമായ ഷാരൂഖ് ഖാന്‍ മാത്രമാണ് വരുമാന മത്സരത്തില്‍ കോഹ്‌ലിക്ക് മുന്നിലുള്ളത് 131 ലക്ഷം ഡോളറാണ് ഷാരൂഖിന്റെ വരുമാനം.


Also read ഇത്തിരിക്കുഞ്ഞനായ ഡൊണാള്‍ഡ് ട്രംപ്; ഇന്റര്‍നെറ്റില്‍ ട്രംപിനെതിരെ ട്രോള്‍മഴ 


ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും നായകനായ ശേഷം കോഹ്‌ലിയുടെ പരസ്യ വരുമാനത്തില്‍ 20-25 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാന്‍ഡിങ് കമ്പനികളുടെ മൂല്യം നിര്‍ണയിക്കുന്ന ഡഫ് ആന്റ് ഫെല്‍പ്സ് ആണ് കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം രേഖപ്പെടുത്തിയ പട്ടിക പുറത്തുവിട്ടത്.

20 കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായാണ് കോഹ്‌ലി ഇപ്പോള്‍ കാരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ജിയോണിയും അമേരിക്കന്‍ ടൂറിസ്റ്റര്‍ എന്നീ വന്‍ കമ്പനികളെല്ലാം ഇന്ത്യന്‍ നായകനുമായി കരാറില്‍ ഏര്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഭാരത സര്‍ക്കാര്‍ ജനുവരിയില്‍ നടപ്പിലാക്കിയ സ്‌കില്‍ ഇന്ത്യാ മിഷന്റെ ബ്രാന്‍ഡ് അംബാസിഡറും 28കാരനായ കോഹ്‌ലിയായിരുന്നു.

കോഹ്‌ലി നിലവിലെ ഫോം തുടരുന്ന കാലത്തോളം അദ്ദേഹത്തിന്റെ മൂല്ല്യം വര്‍ധിക്കുമെന്നാണ് താരത്തിന്റെ മാനേജര്‍ ബ്തി സജ്‌ദേഹ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിനു പുറമേ മറ്റു പല കായിക ഇനങ്ങളിലുമ കോഹ്‌ലി നിക്ഷേപം നടത്തിയിരുന്നു. ഫുട്‌ബോള്‍, ടെന്നീസ, ഗുസ്തി തുടങ്ങിയ ഇനങ്ങളിലെല്ലാം കോഹ്‌ലിക്ക് നിലവില്‍ പങ്കാളിത്തമുണ്ട്.

Advertisement