എഡിറ്റര്‍
എഡിറ്റര്‍
വിരാട് കോഹ്‌ലിക്ക് 25 വയസ്സ്
എഡിറ്റര്‍
Tuesday 5th November 2013 2:00pm

virat-kohli1

ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ##വിരാട് കോഹ്‌ലിക്ക് ഇന്ന് പിറന്നാള്‍ മധുരം. ലോക ഒന്നാം നമ്പര്‍ താരമായതിന്റെ സന്തോഷത്തിന് പിന്നാലെ പിറന്നാളുമെത്തിയത് താരത്തിനും ആരാധകര്‍ക്കും ഇരട്ടി മധുരമായി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് റാങ്കിങ്ങില്‍ മുന്നേറാന്‍ കോഹ്‌ലിയെ സഹായിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് സെഞ്ച്വറി നേടിയ കോഹ്‌ലി കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികച്ചിരുന്നു.

ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ കോഹ്‌ലിയെ ഭാവിയിലെ ക്യാപ്റ്റനായാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും കാണുന്നത്.

ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയെ പിന്തള്ളിയാണ് വിരാട് കോഹ്‌ലി ഒന്നാമതെത്തിയത്.

Advertisement