എഡിറ്റര്‍
എഡിറ്റര്‍
കോഹ്‌ലിയെ തളച്ചെങ്കില്‍ മാത്രമേ ഓസ്‌ട്രേലിയക്ക് ജയിക്കാനാകു, അയാള്‍ ലോകത്തിലെ മികച്ച ഏകദിന താരമാണ്: റിക്കി പോണ്ടിംഗ്
എഡിറ്റര്‍
Tuesday 7th February 2017 3:48pm

kohli-ponting

 

മെല്‍ബണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. ലോകത്തിലെ ഏറ്റവും മികച്ച ഏകദിന താരമാണ് വിരാടെന്നാണ് പോണ്ടിംഗ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരമാണ് കോഹ്‌ലിയെന്ന് പറയാനായിട്ടില്ലെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.


Also read ‘തിരുവനന്തപുരം ടു കൊച്ചി തെരുവ് വിളക്കുകള്‍ ഇല്ലാത്ത കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’: റോഡുകളുടെ ശോച്യാവസ്ഥയെ പരിഹസിച്ച് മുരളി ഗോപി 


‘വിരാടാണോ ഏറ്റവും മികച്ച താരമെന്ന് ചോദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് അയാള്‍ തന്നെയാണ്. ആറോ ഏഴോ മാസങ്ങള്‍ക്കുള്ളില്‍ ക്രിക്കറ്റിന്റെ മറ്റൊരു തലത്തിലേക്ക് അയാള്‍ എത്തിപ്പെടും’ പോണ്ടിംഗ് അഭിപ്രായപ്പെട്ടു. മുന്ന് ഫോര്‍മാറ്റുകളുടെയും നായകനായി തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ കരിയറിന് കൂടുതല്‍ സഹായകരമാകുമെന്നും മൂന്‍ ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ത്തു.

എക്കാലത്തെയും മികച്ച താരമായി കോഹ്‌ലിയെ ഇപ്പോള്‍ കണക്കാക്കാന്‍ കഴിയുകയില്ല. ഏകദിന ക്രിക്കറ്റില്‍ ഇത് വരെ ആരും കളിക്കാത്ത പോലുള്ള വളരെ മികച്ച പ്രകടം തന്നെയാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. എത്ര സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അഞ്ചുവര്‍ഷം കൂടി കഴിയണം പ്രകടനത്തെ വിലയിരുത്താന്‍. ലോകക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന്‍, കാലിസ്, ലാറ എന്നിവര്‍ 132-200 മത്സരങ്ങള്‍ എങ്കിലും കളിച്ചിട്ടുണ്ട്. കോഹ്‌ലി അതിന്റെ പകുതി മത്സരങ്ങള്‍ ആകുന്നതെയുള്ളു പോണ്ടിംങ് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തെ കുറിച്ചും പോണ്ടിംങ് പ്രതികരിച്ചു. സന്ദര്‍ശകര്‍ക്ക് കോഹ്‌ലിയെ തളയ്ക്കാനാകണം എങ്കില്‍ മാത്രമെ മത്സരത്തില്‍ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടാകു. മത്സരത്തില്‍ അവിചാരിതമായി എന്തെങ്കിലും നേരിടേണ്ടി വന്നാല്‍ കോഹ്‌ലി കളത്തില്‍ അക്രമണകാരിയാകും അത് ചിലപ്പോള്‍ കോഹ്‌ലിക്ക ഗുണമായി തീരും അല്ലെങ്കില്‍ എതിര്‍ ടീമിന് പോണ്ടിംങ് പറഞ്ഞു.

Advertisement