എഡിറ്റര്‍
എഡിറ്റര്‍
റാങ്കിങ്ങിലും കോഹ്‌ലി വീണു; ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ നാലാമത്; ഓള്‍ റൗണ്ടര്‍മാരില്‍ അശ്വിന്‍ വീണ്ടും ഒന്നാമത്
എഡിറ്റര്‍
Monday 13th March 2017 3:33pm

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് തിരിച്ചടി. രണ്ടാം സ്ഥാനത്തായിരുന്ന കോഹ്‌ലി പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കാണ് ഇറങ്ങിയിരിക്കുന്നത്. ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിലെ മോശം പ്രകടനമാണ് കോഹ്‌ലിക്ക് തിരിച്ചടിയായത് അതേ സമയം ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം അശ്വിന്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.


Also read കോഹ്‌ലിയ്ക്ക് റണ്‍സെടുക്കാന്‍ കഴിയുന്നില്ല; അതാണ് ഈ കലിപ്പിന് കാരണം: മിച്ചല്‍ ജോണ്‍സണ്‍


ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസാണ് ബാറ്റ്‌സ്മാന്‍മാരുടെ പുതിയ പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയും ഇന്ത്യക്കെതിരെയും പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് വില്ല്യംസണ്‍ രണ്ടാം റാങ്കിലെത്തിയത്. 936 പോയിന്റുമായി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ടാമതുള്ള വില്ല്യംസണ്‍ 869 പോയിന്റും മൂന്നാമതുള്ള ഇംഗ്ലീഷ് താരം ജോ റൂട്ടിന് 848 പോയിന്റും ഇന്ത്യന്‍ നായകന് 794 പോയിന്റുമാണ് നിലവില്‍.

ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിംങില്‍ ഇന്ത്യന്‍ നായകന്‍ പൂര്‍ണ്ണ പരാജയമായിരുന്നു. ഇതിനു മുമ്പുള്ള നാലു പരമ്പരകളില്‍ തുടര്‍ച്ചയായി ഇരട്ട സെഞ്ച്വുറി നേടിയ താരത്തിന്റെ ഓസീസിനെതിരായ പ്രകടനം 0, 13, 12 15 എന്നിങ്ങനെയായിരുന്നു. ഇത് തന്നെയാണ് റാങ്കിങ്ങില്‍ കോഹ്‌ലിക്ക് തിരിച്ചടിയായതും. കോഹലിക്ക് പിന്നില്‍ 794 പോയിന്റുമായി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത്. തൊട്ടു പുറകിലായി 793 പോയിന്റോടെ ചേതേശ്വര്‍ പൂജാരയും ഇന്ത്യന്‍ പ്രതിനിധിയായി പട്ടികയിലുണ്ട്.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടിക

 

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടിക

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടിക

 

 


Dont miss ‘വാടക ഗര്‍ഭ പാത്രം തയ്യാര്‍’; റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നു 


ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നഷ്ടമായ അശ്വിന്‍ ഇത്തവണ വീണ്ടും തന്റെ ഒന്നാം റാങ്ക് തിരിച്ചു പിടിച്ചു. 450 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള അശ്വിനുള്ളത്. രണ്ടാമതുള്ള ഷാകിബ് അല്‍ ഹസന് 384 പോയിന്റും മൂന്നാമതുള്ള ഇന്ത്യന്‍ താരം ജഡേജയ്ക്ക് 292 പോയിന്റുമാണ്. ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിനും ജഡേജയും ഒന്നും രണ്ടും സ്ഥാനം നില നിര്‍ത്തിയിട്ടുണ്ട്.

Advertisement