Categories

കോലിയുടെ കരുത്തില്‍ ദല്‍ഹി വീണു

ന്യൂദല്‍ഹി: വിരാട് കോലിയെന്ന യുവതാരത്തിന്റെ ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചാലഞ്ചേര്‍സ് കൂളായി ദല്‍ഹി ഡെവിള്‍സിനെ തോല്‍പ്പിച്ചു. ഫിറാസ് ഷാ കോട്ട്‌ലയില്‍ നടന്ന കളിയില്‍ മൂന്നുവിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. സ്‌കോര്‍; ദല്‍ഹി 6/ 160, ബാംഗ്ലൂര്‍ 7/ 161.

ആദ്യം ബാറ്റുചെയ്ത ദല്‍ഹിക്ക് 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വാര്‍ണര്‍ തുടക്കത്തിലേ പോയതാണ് ദല്‍ഹിയെ തകര്‍ത്തത്. തുടര്‍ന്ന് സെവാഗും (25) ഹോപ്‌സും (54) ചേര്‍ന്ന് ദല്‍ഹിയെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ദല്‍ഹിയെ പിടിച്ചുകെട്ടുകയായിരുന്നു. 24 റണ്‍സെടുത്ത വേണുഗോപാല്‍ റാവുവും 16 റണ്‍സെടുത്ത ഓജയും ദല്‍ഹിക്കായി തിളങ്ങി.

മറുപടി ബാറ്റിംഗില്‍ ക്രിസ് ഗെയ്ല്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. 14 പന്തില്‍ 26 റണ്‍സെടുത്ത ഗെയ്ല്‍ റോയല്‍സിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്നാണ് കോലി ക്രീസിലെത്തിയത്. 38 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 2 സിക്‌സറും പറത്തിയ കോലി 56 റണ്‍സെടുത്തു. തുടര്‍ന്ന് ഡിവില്ലിയേര്‍സും പൂജാരയും പെട്ടെന്ന് പുറത്തായെങ്കിലും ക്യാപ്റ്റന്‍ വെറ്റോറി (18) ടീമിനെ ജയത്തിലേക്ക് നയിച്ചു. കോലിയാണ് കളിയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.