എഡിറ്റര്‍
എഡിറ്റര്‍
മറഡോണയുടെയും പെലയുടെയും ബോള്‍ട്ടിന്റെയും നിരയിലേക്ക് കോഹ്‌ലിയും; ചരിത്ര നേട്ടവുമായി ഇന്ത്യന്‍ നായകന്‍
എഡിറ്റര്‍
Monday 20th February 2017 5:52pm

 

ന്യൂദല്‍ഹി: ഒറ്റ ബ്രാന്‍ഡുമായി 100 കോടിയുടെ കരാറിലേര്‍പ്പെടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമെന്ന ബഹുമതിയും ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. പ്യൂമയുമായി 110 കോടിയുടെ കരാര്‍ ഒപ്പിട്ടാണ് ഇന്ത്യന്‍ കായിക താരത്തിനു ലഭിക്കുന്ന അപൂര്‍വ്വനേട്ടത്തിന് കോഹ്‌ലി അര്‍ഹനായത്.


Also read :ഒരു കൊല്ലമായി വീട്ടിലെത്താത്ത സൈനികരും തനിക്ക് കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു; അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്


പ്യൂമയുമായി എട്ട് വര്‍ഷത്തെ കാരാറാണ് വിരാട് ഒപ്പിട്ടിരിക്കുന്നത്. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി തുടങ്ങിയ ഇന്ത്യന്‍ കായികതാരങ്ങളും പരസ്യവരുമാനം 100 കോടിയിലെത്തിച്ചിരുന്നു എന്നാല്‍ ഒന്നിലധികം ബ്രാന്‍ഡുകളില്‍ നിന്നായിരുന്നു ഇവരെല്ലാം 100കോടിയിലെത്തിയത്.

പ്യൂമയുമായുള്ള കരാറോടെ കോഹ്‌ലി തിയറി ഹെന്റി, ഉസൈന്‍ ബോള്‍ട്ട് തുടങ്ങിയ മഹാരഥന്മാര്‍ കൈവരിച്ച നേട്ടത്തിനൊപ്പമാണിപ്പോള്‍. കരാറോടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം കോഹ്‌ലി മാധ്യമങ്ങളോട് പങ്കുവെച്ചു.

‘ഇതൊരു അഭിമാന മുഹൂര്‍ത്തമാണ്, പ്യൂമയുടെ ഭാഗമായി മഹാരഥന്മാരുടെ പട്ടികയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് താന്‍. ഇപ്പോഴത്തെ താരങ്ങള്‍ മാത്രമല്ല പെലെ മറഡോണ തുടങ്ങിയ ഇതിഹാസങ്ങളാണ് പട്ടികയിലെ മറ്റു താരങ്ങള്‍ എന്നത് സന്തോഷം ഇരട്ടിപ്പിക്കുകയാണെന്ന്’ കോഹ്‌ലി പറഞ്ഞു.

പ്യൂമയും ഞാനും തമ്മില്‍ വളരെ നാളായി ബന്ധമുണ്ട്. കുറഞ്ഞ കാലയളവിനുള്ളില്‍ പ്യൂമ കൈവരിച്ച ജനപ്രീയതയും അവരുടെ മാര്‍ക്കറ്റിംങ് രീതിയും തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അത് തന്നെയാണ് ഇത്രയും വലിയ കരാറിലേര്‍പ്പെടാനുള്ള കാരണവും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

പ്യൂമയുടെ ആദ്യ ബ്രാന്‍ഡായിരുന്ന അഡിഡാസുമായും കോഹ്‌ലി കരാറിലേര്‍പ്പെട്ടിരുന്നു. പുതിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡിന്റെ കടന്നു വന്നതോടെയാണ് അഡിഡാസുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. പ്യൂമയുടെ ആഗോള ബ്രാന്‍ഡ് അംബാസിഡറായാകും ഇന്ത്യന്‍ നായകന്‍ ഇനി പരസ്യ വിപണി കീഴടക്കുക.

Advertisement