എഡിറ്റര്‍
എഡിറ്റര്‍
റാങ്കിങ് പൊസിഷനില്‍ വിരാട് കോഹ്‌ലിക്ക് മുന്നേറ്റം
എഡിറ്റര്‍
Monday 6th August 2012 11:00am

ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐ.സി.സി പ്ലെയര്‍ റാങ്കിങ് പൊസിഷനില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്ത്. കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് അദ്ദേഹം ഇപ്പോള്‍.

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരിയിലെ മികച്ച പ്രകടനമാണ് കോഹ്‌ലിയെ റാങ്കിങ് പൊസിഷനില്‍ മുന്നോട്ട് എത്തിച്ചത്. ശ്രീലങ്കയുമായി നടന്ന മത്സരത്തില്‍ 296 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടില്‍ ഉള്ളത്.

Ads By Google

ഇന്ത്യന്‍ ടീം ഓപ്പണര്‍ ഗൗതം ഗംഭീര്‍ പത്താം സ്ഥാനത്തും ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. ഏഴ് സ്ഥാനങ്ങള്‍ കയറിയാണ് ഗംഭീര്‍ പത്താം പൊസിഷനില്‍ എത്തിയത്. വീരേന്ദര്‍ സെവാഗ് 26 ാം സ്ഥാനത്തും സുരേഷ് റെയ്‌ന 30ാം സ്ഥാനത്തും രോഹിത്ത് ശര്‍മ 54ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്.

എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഒരു ബൗളര്‍മാര്‍ക്കും പട്ടികയിലെ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ ആയില്ല. ശ്രീലങ്കന്‍ ടീമുമായി നടന്ന ഏകദിന മത്സരത്തില്‍ 4-1 ന്റെ മുന്നേറ്റം ടീമിനെ ഏറെ സഹായിച്ചിട്ടുണ്ടെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.

Advertisement