എഡിറ്റര്‍
എഡിറ്റര്‍
വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് രോഹിത്തിനെ പുറത്താക്കാനുള്ള കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി
എഡിറ്റര്‍
Friday 16th June 2017 10:51am

 

ലണ്ടന്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സായിരുന്നു. എന്നാല്‍ ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിച്ച വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ഉള്‍പ്പെട്ടിരുന്നില്ല.


Also read ‘മച്ചാനെ മച്ചാനാണ് മച്ചാന്‍’; സൗബിന്‍ സാഹിറെ ഡാന്‍സ് പഠിപ്പിക്കാനെത്തിയ നീരവിനെ ഡാന്‍സ് പഠിപ്പിച്ച് സൗബിന്‍; വൈറലായി വീഡിയോ


രോഹിത് പരുക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തനായിട്ടില്ലെന്നാണ് കോഹ്‌ലി വ്യക്തമാക്കിയത്. ‘പരുക്കില്‍ നിന്നും മോചിതനായെത്തിയ താരം ഐ.പി.എല്‍ സീസണില്‍ മുഴുവന്‍ കളിച്ചിരുന്നു. ഊര്‍ജ്ജസലമായ ഇന്നിങ്‌സായിരുന്നു അത്. അദ്ദേഹത്തിന്റെ ടീം ഫൈനലില്‍ എത്തുകയും സീസണില്‍ മുഴുവന്‍ മത്സരങ്ങളും കളിക്കേണ്ടിയും വന്നു’

‘അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വിശ്രമത്തിനു സമയം ലഭിച്ചില്ല. ഒരു സര്‍ജ്ജറി കഴിഞ്ഞാണ് താരം മത്സരത്തിനിറങ്ങിയത്. അതില്‍ നിന്നും അയാള്‍ പൂര്‍ണ്ണമായും മോചിതനായിട്ടില്ല. അദ്ദേഹത്തിന്റെ വലതു കൈ മുട്ടിന് ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് അയാള്‍ക്ക് വിശ്രമം അനുവദിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.’


Dont miss ‘മുസ്‌ലീങ്ങളല്ലാത്തവരോട് ചിരിക്കരുത്; അന്യമതസ്ഥരെ സഹായിക്കരുത്’; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ ശംസുദ്ദീന്‍ പാലത്ത് പിടിയില്‍


വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും സ്പിന്നര്‍ കുല്‍ദീപ് യാദവും ഇടംനേടിയിട്ടുണ്ട്. രോഹിതിന് പുറമെ ബൗളര്‍ ജസ്പ്രീത് ബുംറയും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഇന്ത്യന്‍ ടീം : വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, അജിന്‍ക്യ രഹാനെ, യുവരാജ് സിംഗ്, എം. എസ്. ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍, രവീന്ദ്രജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദിനേശ് കാര്‍ത്തിക്‌

Advertisement