ന്യൂദല്‍ഹി: താന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ പരസ്യത്തില്‍ മാത്രമേ ഇനി മുതല്‍ അഭിനയിക്കൂ എന്ന നിലപാടിന് പിന്നാലെ പെപ്സികോ കമ്പനിയുമായി ഒപ്പുവച്ച കോടികളുടെ കരാര്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ആറുവര്‍ഷത്തെ കരാറാണ് കോഹ്‌ലി അവസാനിപ്പിച്ചത്. കോഹ്‌ലിയെ തന്നെ ബ്രാന്‍ഡ് അംബാസിഡറാക്കി തുടരാന്‍ കമ്പനി തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കരാര്‍ അവസാനിപ്പിക്കുന്നതായി കോഹ്‌ലി പ്രഖ്യാപിച്ചത്.

താന്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കണമെന്നു വാദിക്കാനാകില്ല എന്ന കാരണത്താലാണ് കോഹ്‌ലി കരാറില്‍ നിന്നും പിന്‍മാറുന്നത്


Dont Miss ‘കേരള മാതൃക’; സ്‌കൂളുകളില്‍ ഇനി ഉച്ചഭക്ഷണം മാത്രമല്ല; അധിക ഫണ്ട് ഉപയോഗിച്ച് പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും


‘ഞാന്‍ ഇത്തരം ശീതളപാനീയങ്ങളൊന്നും ഉപയോഗിക്കാറില്ല. പണം ലഭിക്കും എന്നതുകൊണ്ട് മാത്രം മറ്റുള്ളവരോട് ഉത്പ്പന്നം വാങ്ങണമെന്ന് പറയാനുള്ള അവകാശം എനിക്കില്ല.’- സി.എന്‍.എന്‍ ഐ.ബി.എന്നിന് അനുവദിച്ച അഭിമുഖത്തില്‍ കോഹ്‌ലി പറയുന്നു.

ഞാന്‍ എന്റെ ഫിറ്റ്‌നെസില്‍ കൂടുതലായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്. മാത്രമല്ല എന്റെ ജീവിതശൈലിയും അങ്ങനെയാണ്. ഇത്തരത്തിലുള്ള വസ്തുക്കളൊന്നും ഞാന്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരം പരസ്യങ്ങളില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുകയാണ്.

ഏപ്രില്‍ 30 നായിരുന്നു പെപ്‌സികോയുമായുള്ള കരാര്‍ അവസാനിക്കുന്നത്. അതേസമയം കോഹ് ലിയുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു. ക്രിക്കറ്റ് ലോകത്തെ അതിപ്രശസ്തനായ കോഹ്‌ലിയുടെ തീരുമാനം പെപ്സി ഉത്പന്നങ്ങളുടെ വില്‍പ്പനയെ സാരമായി ബാധിക്കുമെന്നുറപ്പാണ്