എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതിയില്‍ നിന്നും കോഹ്‌ലി പത്മ ശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി; വീഡിയോ
എഡിറ്റര്‍
Thursday 30th March 2017 8:57pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയില്‍ നിന്നും പത്മ ശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കോഹ്‌ലി രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.


Also read ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ആധിപത്യം; അത്ഭുത കുതിപ്പുമായി കെ.എല്‍ രാഹുല്‍ 


കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച സമഗ്ര സഭാവനകള്‍ പരിഗണിച്ചാണ് താരത്തെ പത്മ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തിരുന്നത്. ധോണിയുടെ പിന്‍ഗാമിയായി ടീമിന്റെ നായകത്വം ഏറ്റെടുത്ത കോഹ്‌ലി ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ചിരുന്നു.

കായിക മേഖലയിലെ എട്ടു താരങ്ങള്‍ക്കൊപ്പമായിരുന്നു കോഹ്‌ലിക്ക് പത്മ പുരസ്‌കാരം ലഭിച്ചിരുന്നത്. മലയാളിയും ഇന്ത്യന്‍ ഹോക്കി ടീം നായകനുമായ പി.ആര്‍ ശ്രീജേഷ്, റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തിയ സാക്ഷി മാലിക്, ദീപ കര്‍മാക്കര്‍ പാര ഒളിമ്പിക്‌സ് താരങ്ങളായ മാരിയപ്പന്‍ തങ്കവേലു, ദീപാ മാലിക്, വികാസ് ഗൗഡ, അന്ധരുടെ ക്രിക്കറ്റ് ടീം നായകന്‍ ശേഖര്‍ നായിക് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു രാജ്യം പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്.

Advertisement