എഡിറ്റര്‍
എഡിറ്റര്‍
കോഹ്‌ലിയ്ക്ക് റണ്‍സെടുക്കാന്‍ കഴിയുന്നില്ല; അതാണ് ഈ കലിപ്പിന് കാരണം: മിച്ചല്‍ ജോണ്‍സണ്‍
എഡിറ്റര്‍
Monday 13th March 2017 1:12pm

 

മെല്‍ബണ്‍ : ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റണ്‍സെടുക്കാന്‍ കഴിയാത്തതിന്റെ അസ്വസ്ഥതയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയില്‍ പ്രകടമാകുന്നതെന്ന് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണ്‍. റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതില്‍ വിരാടിന് അസ്വസ്ഥതയുണ്ടെന്നും വികാരങ്ങള്‍ കോഹ്‌ലിയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു.


Also read സുധീരന്‍ സ്വയം ഒഴിഞ്ഞതല്ല; പുതിയൊരു ഗ്രൂപ്പുണ്ടാക്കിയെന്നല്ലാതെ അയാള്‍ കൂടുതലായൊന്നും ചെയ്തിട്ടുമില്ല: വെള്ളാപ്പള്ളി 


ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിംങില്‍ ഇന്ത്യന്‍ നായകന്‍ പൂര്‍ണ്ണ പരാജയമായിരുന്നു. ഇതിനു മുമ്പുള്ള നാലു പരമ്പരകളില്‍ തുടര്‍ച്ചയായി ഇരട്ട സെഞ്ച്വുറി നേടിയ താരത്തിന്റെ ഓസീസിനെതിരായ പ്രകടനം 0, 13, 12 15 എന്നിങ്ങനെയായിരുന്നു. അക്രമണോത്സുക മത്സരം കളിക്കുന്ന നായകന്‍ വളരെ പ്രകോപനപരമായാണ് കഴിഞ്ഞ മത്സരങ്ങളില്‍ പെരുമാറിയത്. ഇതിനെതിരായാണ് ജോണ്‍സണ്‍ രംഗത്തെത്തിയിരിക്കുന്നത്.

ടെസ്റ്റിന്റെ പകുതിയോടെ തന്നെ കോഹ്ലിയുടെ രീതികളില്‍ മാറ്റം വന്നിരുന്നു. ഇന്ത്യ അപ്പോള്‍ ടെസ്റ്റില്‍ മുന്നേറാന്‍ തുടങ്ങിയിരുന്നു. ആവേശത്തോടെയാണു കോഹ്ലി ഓരോ വിക്കറ്റും സ്വീകരിച്ചത്. ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കു കോഹ്ലി പ്രത്യേക യാത്രയയപ്പും നല്‍കുന്നുണ്ടായിരുന്നു’ ജോണ്‍സണ്‍ പറഞ്ഞു.

ഇന്ത്യന്‍ നായകനുമായുള്ള തന്റെ പഴയ മത്സരങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും ജോണ്‍ണ്‍ പങ്കുവെച്ചു. 2014 ലെ ബോക്‌സിങ് ഡേ ടെസ്റ്റിന് ശേഷം ജോണ്‍സണോട് യാതൊരു ബഹുമാനവും ഇല്ലെന്ന് കോഹ്‌ലി പറഞ്ഞിരുന്നു ഇതിനെക്കുറിച്ചായിരുന്നു ജോണ്‍സന്റെ പരാമര്‍ശങ്ങള്‍. ‘റണ്‍ ഔട്ടിനുള്ള ചാന്‍സ് ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് താനന്ന് ബോള്‍ സ്റ്റ്ംമ്പിന് നേരെ എറിഞ്ഞിരുന്നത്. എന്നാല്‍ പന്ത് താരത്തിനു നേരെ പോവുകയായിരുന്നു. താനതില്‍ ക്ഷമ പറഞ്ഞിരുന്നെങ്കിലും താരം അങ്ങിനെയെടുത്തിരുന്നില്ല അതാണ് അന്ന് പ്രശ്‌നങ്ങള്‍ ആരംഭിക്കാന്‍ കാരണമായത്’ ജോണ്‍സണ്‍ പറഞ്ഞു.

Advertisement