എഡിറ്റര്‍
എഡിറ്റര്‍
കോഹ്‌ലി കളത്തിലിറങ്ങുമ്പോള്‍ റിച്ചാര്‍ഡ്‌സും സച്ചിനും ആ ബാറ്റില്‍ സംഗമിക്കുന്നു: കപില്‍ ദേവ്
എഡിറ്റര്‍
Wednesday 15th February 2017 4:51pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ ക്രിക്കറ്റ് ഇതിഹാസങ്ങളോട് ഉപമിച്ച് മുന്‍ നായകന്‍ കപില്‍ ദേവ്. താനിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയാണെന്ന് കപില്‍ അഭിപ്രായപ്പെട്ടു. സച്ചിനും വിവിയന്‍ റിച്ചാര്‍ഡ്‌സും ഒത്തുചേര്‍ന്ന താരമാണ് സച്ചിനെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.


Also read ഈ കുറ്റപ്പെടുത്തലൊന്നും ശരിയല്ല ബ്രോസ്: സ്ഥാനമാറ്റത്തെക്കുറിച്ച് കലക്ടര്‍ ബ്രോ പ്രതികരിക്കുന്നു 


മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു കപില്‍ ഇന്ത്യന്‍ നായകനെക്കുറിച്ച് മനസ്സു തുറന്നത്. നിലവിലെ ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ കപില്‍ ഇന്ത്യന്‍ നായകനിലേക്കായിരുന്നു ആദ്യം എത്തിയത്. വിരാടിന്റെ ഫിറ്റ്‌നെസ് ലെവലും കളിയോടുള്ള ആത്മാര്‍ത്ഥതയും മറ്റു താരങ്ങള്‍ക്കുള്ള പ്രചോദനമാണെന്നും കപില്‍ പറഞ്ഞു.

ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച നായകന്‍ കോഹ്‌ലിയെ പുകഴ്ത്തി രംഗത്തെത്തിയതില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല. നിലവില്‍ ലോക ക്രിക്കറ്റില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെക്കുന്ന കോഹ്‌ലിയെ മാറ്റി നിര്‍ത്തി ക്രിക്കറ്റിനെക്കുറിച്ച സംസാരിക്കുക എന്നത് ഇന്നത്തെക്കാലത്ത് കഴിയുകയില്ല. ബാറ്റ്‌സാമാന്മാരുടെയും നായകന്‍മാരുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കോഹ്‌ലി ഇതിഹാസ താരങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ മുന്നേറുന്നത്.

കോഹ്‌ലിയുടെ കീഴില്‍ കഴിഞ്ഞ 19 ടെസ്റ്റ് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യ 15ലും വിജയിച്ചു. ഇതില്‍ നായകന്‍ തുടര്‍ച്ചയായ നാലു പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരമെന്ന അപൂര്‍വ്വ നേട്ടവും സ്വന്തമാക്കി. രഹാനെ, മുരളി, വിജയ് ചേതേശ്വര്‍ പൂജാര തുടങ്ങിയ ബാറ്റിംഗ് നിര നായകനു പിന്നില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ഭൂവനേശ്വര്‍ കുമാറും ഇശാന്ത് ശര്‍മ്മയുമുള്‍പ്പെട്ട പേസ് നിരയും അശ്വിനും ജഡേജയുമടങ്ങിയ സ്പിന്‍നിരയും ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയാണ് ഇന്ത്യന്‍ ടീമിനു നേടിക്കൊടുക്കുന്നത്. നാലു മത്സരങ്ങള്‍ ഉള്‍പ്പെട്ട ടെസ്റ്റ് പരമ്പരയ്ക്കായി ഓസീസ് സംഘം ഇന്ത്യയില്‍ എത്തുമ്പോഴം തങ്ങളുടെ വിജയം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് കോഹ്‌ലിയും സംഘവും.

Advertisement