കറാച്ചി: പിസ ഔട്ട്‌ലറ്റില്‍ പാത്രം കഴുകുന്ന ‘ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി’യുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. പാകിസ്താനിലെ കറാച്ചിയിലെ ഷഹീദ് ഇ-മിലാറ്റിലെ ഡോമിനോസ് പിസാസില്‍ പാത്രം കഴുകുന്നതിന്റെ തിരക്കിലാണ് ‘കൊഹ്‌ലി’. ഇന്ത്യന്‍ നായകന്റെ ഡ്യൂപ്പ്.

ഇന്ത്യന്‍ നായകന്റെ അതേ രൂപം. പോരാത്തതിന് ഇന്ത്യന്‍ ജേഴ്‌സിയുമായി സാമ്യമുള്ള വസ്ത്രം. കൊഹ്‌ലിയെന്നു സംശയിക്കാന്‍ മറ്റുവല്ലതും വേണോ!


Must Read: ‘ലൈംഗികബന്ധം ഇനി വേണ്ട; ആത്മീയ ചിന്തകളില്‍ മുഴുകുക’; ഗര്‍ഭിണികള്‍ക്കുള്ള മോദിസര്‍ക്കാറിന്റെ വിചിത്രമായ ഉപദേശങ്ങള്‍ ഇങ്ങനെ


അര്‍ഷദ് ഖാന്‍ എന്നാണ് പാകിസ്ഥാനിലെ ‘കൊഹ്‌ലി’യുടെ പേര്. കസ്റ്റമേഴ്‌സിലാരോ പകര്‍ത്തിയ വീഡിയോ പാകിസ്ഥാനി തിങ്‌സ് എന്ന ഫേസ്ബുക്ക് പേജ് വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

നേരത്തെയും അര്‍ഷദിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. നേരത്തെ ഇസ്ലാമാബാദിലെ സണ്ടേ ബസാറില്‍ ചായ വില്‍പ്പനക്കാരനായിരുന്നു അര്‍ഷദ്.