എഡിറ്റര്‍
എഡിറ്റര്‍
അങ്കത്തട്ടില്‍ കൊമ്പുകോര്‍ത്ത് കോഹ്‌ലിയും സ്മിത്തും; അടിയൊഴിവായത് അമ്പയറുടെ ഇടപെടലോടെ, വീഡിയോ കാണാം
എഡിറ്റര്‍
Tuesday 7th March 2017 5:16pm

ബംഗളൂരു: കൊണ്ടതൊക്കെ തിരിച്ചു കൊടുത്തു ഇന്ത്യ ഓസീസിനെ മുട്ടുകുത്തിക്കുകയായിരുന്നു ബംഗളൂരുവില്‍. ജയം മാത്രം മുന്നില്‍ കണ്ടായിരുന്നു അവസാന നിമിഷങ്ങളില്‍ രണ്ടു കൂട്ടരും കളിച്ചത്. അതു കൊണ്ടു തന്നെ പലപ്പോഴും മത്സരം കയ്യാങ്കളിയുടെ വക്കത്തെത്തി.


Also Read: ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ഹെഡ്ലാംപ് സ്വിച്ച് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ‘ഓട്ടോമാറ്റിക്ക് ഹെഡ് ലാംപ് ഓണ്‍’ ഏപ്രില്‍ മുതല്‍


കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ കോര്‍ത്തത് മത്സരത്തിന്റെ ചൂട് വ്യക്തമാക്കുന്നതായിരുന്നു. അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമായത്.

ഉമേഷ് യാദവിന്റെ പന്തില്‍ എല്‍.ബി.ഡബ്ബ്യൂവില്‍ കുടുങ്ങിയായിരുന്നു സ്മിത്ത് പുറത്തായത്. ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം തുടങ്ങുമ്പോളേയ്ക്കും മൈതാനം വിടാന്‍ തയ്യാറാകാതെ സ്മിത്ത് പിച്ചില്‍ നില്‍ക്കുകയായിരുന്നു. ഡി.ആര്‍.എസിന് പോകണമോയെന്ന് ഡ്രസിംഗ് റൂമിലേക്ക് ആഗ്യം കാണിച്ചു ചോദിക്കുകയും ചെയ്തു.

ഇതാണ് ഇന്ത്യന്‍ നായകനെ ചൊടിപ്പിച്ചത്. ഉടനെ തന്നെ സ്മിത്ത് ചെയ്യുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് വിരാട് കയര്‍ക്കാന്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ രംഗം വഷളാകുന്നതിന് മുമ്പു തന്നെ അമ്പയര്‍മാര്‍ ഇടപ്പെട്ട് കോഹ്‌ലിയെ ശാന്തനാക്കുകയായിരുന്നു.

ഡ്രസിംഗ് റൂമിലേക്ക് വിളിച്ച് ഡി.ആര്‍.എസ് ഉപദേശം ചോദിച്ച സ്മിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡി.ആര്‍.എസ് എന്നാല്‍ ഡ്രസ്സിംഗ് റൂം റിവ്യൂ സിസ്റ്റമാണോ എന്നാണ് ഇപ്പോള്‍ സ്മിത്തിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകളിലൊന്ന്.
ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 75 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് നേടിയത്. പൂനെയിലേറ്റ 333 റണ്‍സിന്റെ പരാജയത്തിന് കോഹ്ലിയും സംഘവും ഓസീസിനെ 75 റണ്‍സിന് മുട്ടു കുത്തിച്ചാണ് പരമ്പരയിലെ വിജയപ്രതീക്ഷ കാത്തത്. ആറു വിക്കറ്റുമായി അശ്വിന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നാലാം ദിനം തന്നെ ഓസീസ് ബാറ്റിംങ് നിര ഇന്ത്യയോട് അടിയറവ് പറയുകയായിരുന്നു.


ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയ ശേഷമാണ് ഓസീസിന് ഇന്ത്യയോട് അപ്രതീക്ഷിത പരാജയം ഏല്‍ക്കേണ്ടി വന്നത്. രണ്ടാം ഇന്നിങ്സില്‍ 92 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും അര്‍ധ സെഞ്ച്വറി നേടിയ കെ.ല്‍ രാഹുലിന്റെ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തില്‍ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സില്‍ 274 റണ്‍സിന് ഇന്ത്യ പുറത്തായതോടെ 188 റണ്‍സ് എന്ന ദുര്‍ബലമായ വിജയലക്ഷ്യമായിരുന്നു ഓസീസിനു മുന്നില്‍ കുറിക്കപ്പെട്ടത്. എന്നാല്‍ ക്യത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളേഴ്സിനു മുന്നില്‍ പൂനെയിലെ ജയം ആവര്‍ത്തിക്കാന്‍ ഓസീസിന് കഴിഞ്ഞില്ല.

Advertisement