എഡിറ്റര്‍
എഡിറ്റര്‍
ഇരട്ട ശതകങ്ങളിലും കോഹ്‌ലിയ്ക്ക് അപൂര്‍വ്വ നേട്ടം
എഡിറ്റര്‍
Friday 10th February 2017 2:32pm

kohli-dubble

 


തുടര്‍ച്ചയായ നാലു പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ചരിത്ര നേട്ടത്തിനാണ് കോഹ്‌ലി അര്‍ഹനായിരിക്കുന്നത്.


ഹൈദരാബാദ്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് ടെസ്റ്റ് ഇരട്ട സെഞ്ച്വറികളില്‍ അപൂര്‍വ്വ നേട്ടം. ഇരട്ട സെഞ്ച്വറി നേടിയ നായകന്റെ ബാറ്റിംഗ് മകവില്‍ ഇന്ത്യ ഒന്നാമിന്നിംങ്‌സില്‍ 600 റണ്‍സ് പിന്നിട്ടു. രണ്ടാം ദിനത്തിന്റെ മൂന്നാം സെഷനില്‍ ഇന്ത്യ 6 വിക്കറ്റിന് 620 റണ്‍സില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍.


Also read വിഷമഘട്ടത്തില്‍ ഊര്‍ജ്ജം പകര്‍ന്നത് സച്ചിന്റെ വാക്കുകള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം കാത്തു നില്‍ക്കുന്ന കുല്‍ദീപ് യാദവ് സംസാരിക്കുന്നു 


മത്സരത്തില്‍ 246 പന്തുകളില്‍ നിന്ന് 204 റണ്‍സിന്റെ മികച്ച ഇന്നിംങ്‌സാണ് കോഹ്‌ലി കാഴ്ചവച്ചത്. ഈ മല്‍സരത്തിലും ഇരട്ട സെഞ്ച്വറി നേടിയതോടെ മറ്റൊരു റെക്കോര്‍ഡും ഇന്ത്യന്‍ നായകനെ തേടിയെത്തി. തുടര്‍ച്ചയായ നാലു പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ചരിത്ര നേട്ടത്തിനാണ് കോഹ്‌ലി അര്‍ഹനായിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെയും പേരിലുള്ള റെക്കോര്‍ഡാണ് കോഹ്‌ലി തകര്‍ത്തത്.


Dont miss അവളുടെ രാവുകളിലെ കഥാപാത്രം എന്തെന്ന് പോലുമറിയില്ലായിരുന്നു: പക്ഷേ ശശിയേട്ടനില്‍ വിശ്വാസമായിരുന്നു: സീമ 


വെസ്റ്റിന്‍ഡീസ്, ന്യൂസിലന്റ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയായിരുന്നു കോഹ്‌ലിയുടെ മുന്‍ പരമ്പരകളിലെ ഇരട്ട ശതകങ്ങള്‍. ആദ്യ ദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ്‌ലി ഇന്നലെ നിര്‍ത്തിയതു പോലെ ഇന്നും ആക്രമിച്ച് കളിക്കുകയായിരുന്നു. നായകന് ഉറച്ച പിന്തുണ നല്‍കിയ അജിങ്ക്യ രഹാനെ 82 റണ്‍സ് നേടി.

204 റണ്‍സ് എടുത്ത ഇന്ത്യന്‍ നായകന്‍ തൈജുല്‍ ഇസ്‌ലാമിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂ ആയാണ് പുറത്തായത്. 83 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും 16 റണ്‍സുമായി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഇപ്പോള്‍ ക്രീസില്‍.

Advertisement