ബംഗളൂരു: ഐ.പി.എല്‍ പത്താം സീസണിലെ മത്സരങ്ങള്‍ക്കിടെ അഭിമുഖത്തിനായെത്തിയ അവതാരകയുടെ വസ്ത്രം നോക്കി ഇരിക്കുന്ന കോഹ്‌ലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അവതാരകയുടെ കീറിയ ജീന്‍സ് നോക്കി ഇരിക്കുന്ന കോഹ്‌ലി എന്ന പേരിലാണ് ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഭിമുഖത്തിനിടെ താഴേക്ക് നോക്കി നല്‍ക്കുന്ന താരത്തെ മോശമായി ചിത്രീകരിക്കുകയാണെന്ന വാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.


Also read ‘പാര്‍ട്ടി നിങ്ങള്‍ക്കൊപ്പമുണ്ട്’; ബാബറി മസ്ജിദ് കേസില്‍ അദ്വാനിയ്ക്ക് പിന്തുണയുമായി അമിത് ഷാ


ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ അനോണിമസ് എന്ന അക്കൗണ്ടില്‍ നിന്ന് ഇട്ടതാണ് ഈ ചിത്രം. ഐ.പി.എല്‍ 2017ലെ ആങ്കര്‍മാരില്‍ ഒരാളാണ് അര്‍ച്ചന വിജയാണ് കോഹ്‌ലിയെ ഇന്റര്‍വ്യൂ ചെയ്യുന്നത്. അര്‍ച്ചന ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടയില്‍ ചോദ്യം ചോദിക്കാന്‍ എത്തിയപ്പോഴുള്ള ചിത്രമാണ് അര്‍ച്ചനയുടെ കീറിയ ജീന്‍സില്‍ നോക്കുന്ന താരം എന്ന രീതിയില്‍ പ്രചരിക്കുന്നത്.

 

അര്‍ച്ചന വിജയുടെ മടിയില്‍ വച്ചിരിക്കുന്ന പാഡിലേക്കാണ് കോഹ്‌ലി നോക്കുന്നതെന്ന വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് കമന്റുകളായി വന്നിട്ടുണ്ട്. ചിത്രത്തില്‍ അവതാരികയുടെ മടിയില്‍ വച്ചിരിക്കുന്ന പാഡും വ്യക്തമായി കാണാന്‍ കഴിയും ഇതിലേക്ക് നോക്കുന്ന താരത്തെയാണ് ജീന്‍സില്‍ എന്ന പേരില്‍ ചിത്രീകരിക്കുന്നത്.


Dont miss ലാലേട്ടനെ പരിഹസിച്ച കെ.ആര്‍.കെയെ പച്ചത്തെറിവിളിച്ച് ആഷിഖ് അബു


സെലിബ്രിറ്റികളെ വിവാദത്തില്‍ പെടുത്തുന്ന സ്ഥിരം പരിപാടിയാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഐ.പി.എല്‍ പത്താം സീസണിലെ പ്രധാന അവതാരകരില്‍ ഒരാളാണ് അര്‍ച്ചന വിജയ്. സോണി മാക്സിന് വേണ്ടിയാണ് അര്‍ച്ചന ഐ.പി.എല്‍ മത്സരങ്ങള്‍ കവര്‍ ചെയ്യുന്നത്.