എഡിറ്റര്‍
എഡിറ്റര്‍
ഏകദിന റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാമന്‍
എഡിറ്റര്‍
Monday 4th November 2013 7:25am

virat-kohli

ഇന്ത്യയുടെ ##വിരാട് കോഹ്‌ലി ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. ഇതാദ്യമായാണ് കോഹ്‌ലി ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് റാങ്കിങ്ങില്‍ മുന്നേറാന്‍ കോഹ്‌ലിയെ സഹായിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് സെഞ്ച്വറി നേടിയ കോഹ്‌ലി കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയെ പിന്തള്ളിയാണ് വിരാട് കോഹ്‌ലി ഒന്നാമതെത്തിയത്.

2010 മുതല്‍ ഹാഷിം ആംലയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ഇരുപതില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.  രോഹിത് ശര്‍മയും ശിഖര്‍ ധവാനും റാങ്കിങ്ങില്‍ മുന്നേറി.

മഹേന്ദ്രസിങ് ധോണി (6), സുരേഷ് റെയ്‌ന(19) എന്നിവരാണ് ആദ്യ 20ല്‍ സ്ഥാനം പിടിച്ച മറ്റ് ഇന്ത്യക്കാര്‍.

ബൗളിങ്ങില്‍ പാക്കിസ്ഥാന്‍ താരം സയീദ് അജ്മല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുമായി.

Advertisement