എഡിറ്റര്‍
എഡിറ്റര്‍
കോഹ്‌ലിക്ക് റെക്കോര്‍ഡ്: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ്
എഡിറ്റര്‍
Friday 22nd November 2013 1:10am

virat-kohli

കൊച്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികച്ച ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ഇന്ത്യയുടെ വിരാട് കോഹ് ലിക്ക് . വെസ്റ്റീന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ കൊച്ചിയില്‍ നടന്ന ആദ്യമത്സരത്തിലാണ് കോഹ്‌ലി ഈ അനുപമ നേട്ടം കൈവരിച്ചത്.

120 മത്സരങ്ങില്‍ നിന്നായുള്ള 114 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ കോഹ്‌ലി 86 റണ്‍സ് നേടിയിരുന്നു. സ്വന്തം സ്‌കോര്‍ 81 ആയപ്പോഴാണ് കോഹ്‌ലി ഏകദിനത്തില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.

ഏകദിനത്തില്‍ ഇത് വരെ 5005 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഇതില്‍ 17 സെഞ്ചുറിയും 27 അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടും. മുന്‍ വിന്‍ഡീസ് ബാറ്റിംഗ് ജീനിയസായ സര്‍ വിവ് റിച്ചാര്‍ഡ്‌സണും 114 ഇന്നിംഗ്‌സില്‍ നിന്ന് തന്നെയാണ് 5000 റണ്‍സ് നേടിയത്.

എന്നാല്‍ മത്സരങ്ങളുടെ എണ്ണത്തില്‍ കോഹ്‌ലിയെക്കാള്‍ ആറെണ്ണം കൂടുതലെടുത്തു. 1987ല്‍ തന്റെ 126-ാം മത്തെ മത്സരത്തിലായിരുന്നു റിച്ചാര്‍ഡ്‌സണ്‍ 5000 റണ്‍സ് സ്വന്തമാക്കിയത്.

കോഹ്‌ലിക്ക് മുമ്പ് ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്നും 5000 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കായിരുന്നു. 131 മത്സരങ്ങിലായുള്ള 126 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു ഗാംഗുലിയുടെ നേട്ടം.

മഹേന്ദ്രസിങ് ധോണി(135 ഇന്നിംഗ്‌സ്), ഗൗതം ഗംഭീര്‍(135 ഇന്നിംഗ്‌സ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍(138 ഇന്നിംഗ്‌സ്) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.

Advertisement