ബംഗളൂരു: ഓസീസുമായുള്ള ആദ്യ ടെസ്റ്റിലേറ്റ തിരിച്ചടിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ബംഗളൂരുവില്‍ നാലിനു ആരംഭിക്കുന്ന ടെസ്റ്റില്‍ കഴിഞ്ഞ ഒരു മത്സരം മറന്ന് ജയങ്ങള്‍ തുടര്‍ക്കഥയാക്കിയ പഴയസംഘത്തിലേക്ക് മടങ്ങാനാണ് കോഹ്‌ലിയും സംഘവും ശ്രമിക്കുന്നത്.


Also read കണ്ണൂര്‍ ചെറുകുന്നില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ 


ലോക ക്രിക്കറ്റിലെ എല്ലാ മേഖലയിലും മികച്ച സംഘം എന്ന ഖ്യാതിയാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഫീല്‍ഡിംങ്ങിലും ഇന്ത്യന്‍ സംഘത്തെക്കുറിച്ച് രണ്ടഭിപ്രായം ആര്‍ക്കും ഉണ്ടായിരുന്നില്ല എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ എല്ലാ മേഖലയിലും താരങ്ങള്‍ തികച്ചും നിരാശപ്പെടുത്തുകയായിരുന്നു. പ്രത്യേകിച്ച് ഫില്‍ഡിങ്. ബൗളിംങ് പിച്ചില്‍ സെഞ്ച്വറി പ്രകടനം നടത്തിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ സഹായിച്ചതും ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ തന്നെയാണ്.

രണ്ടാമിന്നിങ്ങ്‌സില്‍ 109 റണ്‍സ് നേടുന്നതിനിടെ ഓസീസ് നായകനെ മുന്ന് തവണയാണ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. ബാറ്റിംങ് നിര പരാജയപ്പെട്ട മത്സരങ്ങളില്‍ നിര്‍ണ്ണായകമാകേണ്ട ഫില്‍ഡിങ്ങില്‍ വന്ന പിഴവുകള്‍ മറികടക്കാന്‍ കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം.

ബംഗളൂരുവില്‍ ഫീല്‍ഡിംങ് പരിശീലനം നടത്തുന്ന നായകന്‍ കോഹ്‌ലിയുടെയും അജിങ്ക്യ രഹാനെയുടെയും മികവ് തെളിയിക്കുന്ന വീഡിയോ ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ബാറ്റ്‌സ്മാനില്‍ നിന്ന് വളരെയടുത്തായി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന താരങ്ങളുടെ സൂക്ഷ്മത വ്യക്തമാക്കുന്നതാണ് പരിശീലന വീഡിയോ

വീഡിയോ കാണം