ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം എന്നും ഇന്ത്യക്കാര്‍ക്ക് ചൂടേറിയ വിഷയമാണ്. ആരാധകരുടെ ഫുള്‍ സപ്പോര്‍ട്ടോടെ മുന്നേറുന്ന ഈ പ്രണയത്തിലെ പുതിയ ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

അനുഷ്‌കയുടെ സാന്നിധ്യം തന്റെ ഭാഗ്യമാണെന്നാണ് കോഹ്‌ലി പറയുന്നത്. കാമുകിയ്ക്ക് മുന്നിലിരുന്ന് കരഞ്ഞതിനെ കുറിച്ച് വിരാട് പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.


Also Read: ‘ഒരുങ്ങിക്കോ വിനീതേട്ടാ, ഈ കപ്പ് നിങ്ങള്‍ക്ക് ഞങ്ങള്‍ മേടിച്ച് തന്നിരിക്കും’; ബ്ലാസ്റ്റേഴ്‌സിന്റെ കണ്ണൂര്‍ കൊമ്പനു പിന്നില്‍ അണിനിരന്ന് മലയാളികള്‍; വിനീതിനെ ഫാന്‍സ് പ്ലെയര്‍ ആക്കാന്‍ നിങ്ങള്‍ക്കും അവസരം


ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായപ്പോള്‍ അനുഷ്‌കയോട് അതേക്കുറിച്ച് പറഞ്ഞു. എന്റെ മനസ്സ് പഴയ കാലത്തേയ്ക്ക് മടങ്ങി പോയെന്നും അപ്പോള്‍ കരഞ്ഞു പോയെന്നും വിരാട് പറയുന്നു. കാരണം ഇങ്ങനെയൊന്നുമാകുമെന്ന് വിരാട് കരുതിയിരുന്നില്ല. അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും എന്നാല്‍ അതിനേക്കാള്‍ സന്തോഷം തോന്നിയത് അനുഷ്‌കയോട് എല്ലാം പറയാന്‍ തനിക്ക് സാധിക്കുമെന്ന് മനസ്സിലായപ്പോഴാണെന്നും താരം പറയുന്നു.

മൊഹാലിയില്‍ ടെസ്റ്റ് ക്രിക്കറ്റ് സീരിസ് നടക്കുമ്പോള്‍ അനുഷ്‌ക അവിചാരിതമായി കടന്നു വന്നുവെന്നും അത് തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയെന്നും മെല്‍ബണില്‍ വെച്ച് ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനായപ്പോഴും അനുഷ്‌ക തനിക്കൊപ്പം ഉണ്ടായിരുന്നു. ആ നിമിഷങ്ങളെല്ലാം തങ്ങള്‍ ഒരുമിച്ച് പങ്കുവെച്ചു. താരം കൂട്ടിച്ചേര്‍ക്കുന്നു.