എഡിറ്റര്‍
എഡിറ്റര്‍
വേറൊന്നും പറയാനില്ല, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം ; തോല്‍വി ഏറ്റു പറഞ്ഞ് നായകന്‍ വിരാട് കോഹ്‌ലി
എഡിറ്റര്‍
Saturday 25th February 2017 8:18pm

പൂനെ: സമീപകാലത്ത് ഇന്ത്യ ഏറ്റുവാങ്ങിയതില്‍ ഏറ്റവും നാണം കെട്ട തോല്‍വിയായിരുന്നു ഇന്ന് പൂനെയില്‍ ഓസ്‌ട്രേലിയയോട് നേരിട്ടത്. 333 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ടീമിന്റെ നിലവാരത്തെ ടീം നായകന്‍ വിരാട് കോഹ്‌ലി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടീം പുറത്തെടുത്ത ഏറ്റവും മോശം ബാറ്റിംഗ് പ്രകടനമായിരുന്നു പൂനേയിലതെന്നായിരുന്നു വിരാടിന്റെ വിമര്‍ശനം.


Also Read: ചെങ്കൊടിയുടെ കീഴില്‍ അനശ്വരയ്ക്ക് അന്ത്യവിശ്രമം; സംസ്‌കരിക്കാന്‍ ഒരു തരി മണ്ണില്ലാ, പാര്‍ട്ടി ഓഫീസില്‍ ഇടമൊരുക്കി സി.പി.ഐ.എം


വിരാടിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിയായിരുന്നു. പൊരുതാന്‍ പോയിട്ട് നിലയുറപ്പിക്കാന്‍ പോലും കഴിയാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് ഓസീസിന്റെ ഒകീഫിനും ലയണിനും മുന്നില്‍ വീണത്. ഇതോടെ പരമ്പരയില്‍ 0-1 ന് ഓസ്‌ട്രേലിയ മുന്നിലെത്തുകയും ചെയ്തു.

19 തുടര്‍വിജയങ്ങളുമായി മുന്നേറിയ ഇന്ത്യയുടെ കുതിപ്പിനാണ് ഓസീസ് ഇന്ന് വിരാമമിട്ടത്. 107 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്.

‘ നമ്മുടെ കളി മോശമായിരുന്നു. അവര്‍ ശരിക്കും നമ്മളെ നന്നായി പഠിച്ച് കളിച്ചു എന്നുവേണം പറയാന്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പുറത്തെടുത്ത ഏറ്റവും മോശം പ്രകടനം എന്നു തന്നെ ഇതിനെ വിലയിരുത്താന്‍. മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ പോലും നമുക്ക് നന്നായി കളിക്കാന്‍ സാധിച്ചില്ല. ‘ വിരാട് പറയുന്നു.

സാഹചര്യങ്ങളെ മുതലെടുക്കുന്നതിലും ഓസീസുകാര്‍ മുന്നിട്ടു നിന്നുരുവെന്ന് ഇന്ത്യന്‍ നായകന്‍ സമ്മതിക്കുന്നുണ്ട്. മത്സരത്തിലുട നീളം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനും അവര്‍ക്ക് സാധിച്ചുവെന്നും വിരാട് പറഞ്ഞു.

എതിര്‍ടീമിന്റെ പ്രകടനത്തെ പുകഴ്ത്താനും വിരാട് മറന്നില്ല. അടുത്ത മത്സരത്തില്‍ ടീം തിരികെ വരുമെന്നു തന്നെയാണ് വിശ്വാസമുണ്ടെന്നും വിരാട് പറയുന്നു. ആരാധകരുടെ പിന്തുണയുണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു.

Advertisement