എഡിറ്റര്‍
എഡിറ്റര്‍
ഹോട്ടലില്‍ റൂം ലഭിച്ചില്ല; തെരുവിലെ സ്വന്തം പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങി പ്രതിഷേധിച്ച് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്നഗെര്‍
എഡിറ്റര്‍
Tuesday 22nd August 2017 1:00pm


ഒഹിയോ: ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തെരുവിലെ തന്റെ വെങ്കല പ്രതിമയ്ക്ക് കീഴെ കിടന്നുറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒഹിയോയിലെ കൊളംബസിലെത്തിയ താരത്തിനു താമസിക്കാന്‍ ഹോട്ടല്‍ മുറി ലഭിക്കാതെ വന്നപ്പോഴാണ് പ്രതിമയ്ക്ക് മുന്നില്‍ കിടന്നത്.

കാലിഫോര്‍ണിയയിലെ മുന്‍ ഗവര്‍ണര്‍ കൂടിയായ ഷ്വാസ്നഗെര്‍ ഗവര്‍ണറായിരിക്കുന്ന സമയത്ത് ഉദ്ഘാടനം ചെയ്തതാണ് ഹോട്ടലിനു മുന്നിലെ പ്രതിമ. ഉദ്ഘാടന സമയത്ത് ഹോട്ടലിലെ ഒരു മുറി എപ്പോഴും അര്‍ണോള്‍ഡിനായി ഒഴിഞ്ഞ് കിടക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു.


Also read ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തട്ടിയെടുത്ത കൊപ്പലാശാനും ജംഷഡ്പൂര്‍ എഫ്.സിക്കും മഞ്ഞപ്പടയുടെ എട്ടിന്റെ പണി


എന്നാല്‍ കഴിഞ്ഞ ദിവസം താരമെത്തിയപ്പോള്‍ റൂമുകളൊന്നും ഒഴിവില്ലെന്നായിരുന്നു ഹോട്ടലധികൃതരുടെ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ചാണ് താരം പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങിയത്.

 

മറ്റു ഹോട്ടലുകളിലേക്ക് പോകാതെ പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങിയ താരം തന്റെ ആരാധകരോട് അതിന്റെ കാരണവും വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അധികാരം ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ എന്നെ പുകഴ്ത്തി. പക്ഷേ ആ പദവി നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാന്‍ പാടില്ല, ഉടമസ്ഥനോ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്നവരോ അല്ലെങ്കില്‍ ബുദ്ധിശക്തിയോ, മരണാനന്തരം ജീവിതത്തില്‍ ഒന്നുമില്ല’. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement